മഞ്ചേശ്വരം: മഞ്ചേശ്വരത്ത് മൂന്ന് കടകളുടെ ഷട്ടര്‍ തകര്‍ത്ത് മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നു. നാല് കടകളില്‍ കവര്ച്ചശ്രമവുമുണ്ടായി. മഞ്ചേശ്വരം മാടയിൽ വ്യാഴാഴ്ച പുലർച്ചയാണ് സംഭവം.
പ്രതികളുടെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. മാടയിലെ മുഹമ്മദിെൻറ ബ്രൈറ്റ് മൊബൈല്‍ ഷോപ്പില്‍ നിന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. മഞ്ചേശ്വരത്തെ സക്കീറിെൻറ ഉടമസ്ഥതയിലുള്ള സംസം ബേക്കറിയില്‍ സാധനങ്ങള്‍ വലിച്ചെറിഞ്ഞ് നശിപ്പിച്ചു.
സമീപത്തെ മുഹമ്മദിെൻറ മാക്സ് മൊബൈല്‍ കടയില്‍നിന്ന് 11,000 രൂപ കവര്‍ന്നു. ഇതിന് സമീപത്തെ നാല് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. മോഷണ സംഘത്തിലെ രണ്ടുപേര്‍ ഹെല്‍മറ്റും കൈയുറയും ധരിച്ച് കടകളുടെ ഷട്ടറുകള്‍ തകര്‍ക്കുന്ന ദൃശ്യമാണ് സി.സി.ടി.വിയിലുള്ളത്. മഞ്ചേശ്വരം പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കവർച്ച വർധിച്ചുവരുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ സാധിക്കാത്തത് കവർച്ച വർധിക്കാൻ കാരണമായിട്ടുണ്ട്. ഒരുമാസം മുമ്പ് ഹൊസങ്കടിയിലെ അഞ്ച് കടകളില്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.