മഞ്ചേശ്വരം: നീണ്ട നാളുകള്‍ക്ക് ശേഷം മാതാവിനെ കണ്ടപ്പോള്‍ പന്ത്രണ്ടുകാരനായ മകന് പൊട്ടിക്കരയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ 35കാരി കാസര്‍കോട് കോടതിയില്‍വെച്ച് ഇതര സംസ്ഥാന തൊഴിലാളിയായ കാമുകന്റെ കൂടെ ഇറങ്ങിപ്പോയി. ഒമ്പതുമാസം മുമ്പ് കാണാതായ യുവതിയെ കഴിഞ്ഞ ദിവസമാണ് മഞ്ചേശ്വരം പൊലീസ് ഉത്തര്‍പ്രദേശ് ലഖ്നോവില്‍ നിന്ന് കാമുകന്റെ കൂടെ കണ്ടെത്തിയത്.
ഇരുവരെയും ബുധനാഴ്ച രാവിലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തിച്ച് മൊഴികള്‍ രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. അതിനിടെ 12കാരനായ ഏക മകനും ഏതാനും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. ഉമ്മയെ കണ്ടതോടെ പൊട്ടിക്കരഞ്ഞ മകനെ സമാധാനിപ്പിക്കാന്‍ ബന്ധുക്കള്‍ ആവത് ശ്രമിച്ചു. യുവതിയോട് അവര്‍ കൂടെവരാന്‍ ആവശ്യപ്പെട്ടങ്കിലും ചെവിക്കൊള്ളാതെ കാമുകനൊപ്പം നടന്നുനീങ്ങുകയായിരുന്നു.
മൊബൈല്‍ ചാറ്റിങ്ങിലൂടെയാണ് 25കാരനായ ടൈല്‍സ് ജീവനക്കാരനുമായി യുവതി പരിചയം സ്ഥാപിച്ചത്. ഡിവൈ.എസ്.പി പി.കെ. സുധാകരന്റെ സ്ക്വാഡ് അംഗങ്ങളായ ലക്ഷ്മി നാരായണന്, ശ്രീജിത്ത്, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് ലഖ്നോവില്‍ നിന്ന് യുവതിയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.