നീലേശ്വരം: ജീവന്റെ രക്ഷകനായ കണ്ടക്ടറുടെ വൈറലായ ദൃശ്യങ്ങൾ ചിത്രത്തിലൂടെ പുനരാവിഷ്കരിച്ച് പ്ലസ് വൺ വിദ്യാർഥിനി. ഓടിക്കൊണ്ടിരിക്കുന്ന ബസിൽനിന്ന് പുറത്തേക്ക് തെറിച്ച യുവാവിനെ നിന്നനിൽപിൽ കൈപ്പിടിയിലൊതുക്കിയ ബസ് കണ്ടക്ടറുടെ വൈറലായ ദൃശ്യങ്ങൾ ചിത്രത്തിലൂടെ പുനരാവിഷ്കരിച്ച് ശ്രദ്ധേയയായത് ബളാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനി ഋതുനന്ദയാണ്.
നിമിഷനേരംകൊണ്ട് ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയ സംഭവം ഏറെ ശ്രദ്ധനേടിയിരുന്നു. മലയാളികളുടെ മനസ്സിൽ പതിഞ്ഞ ആദ്യ ദൃശ്യത്തെ പെൻസിൽ ഡ്രോയിങ്ങിലൂടെ പുനരാവിഷ്കരിച്ചതാണ് ഋതുനന്ദ. ഒരുജീവൻ രക്ഷിക്കാൻ സമയോജിതമായി ഇടപെട്ട ആ കണ്ടക്ടറുടെ ധീര പ്രവൃത്തിക്കുള്ള സമർപ്പണമായാണ് ഈ കലാകാരി തന്റെ ചിത്രത്തിലൂടെ വരച്ചു കാട്ടിയത്. പഠനത്തോടൊപ്പം ജന്മസിദ്ധമായ കലയും കൊണ്ടുപോകാനാണ് ഋതുനന്ദക്ക് താൽപര്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.