നീലേശ്വരം: സർക്കാർ ഖജനാവിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ഏറെ കൊട്ടിഗ്ഘോഷിച്ച് ഉദ്ഘാടനം ചെയ്ത റവന്യൂ വിഭാഗം കെട്ടിടം അനാഥമായിക്കിടക്കുന്നു. കിനാനൂർ കരിന്തളം പഞ്ചായത്തിലെ കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടമാണ് കാടുമൂടിക്കിടന്ന് ഇഴജന്തുക്കളുടെ താവളമായി മാറിയത്.
മൂന്ന് വർഷമായി ക്വാർട്ടേഴ്സ് കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്. ആദ്യ പിണറായി സർക്കാറിൽ റവന്യൂ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ എം.എൽ.എയാണ് സ്വന്തം മണ്ഡലത്തിൽ ഉദ്യോഗസ്ഥർക്ക് താമസിക്കാൻ ഒരു ക്വാർട്ടേഴ്സ് നിർമിച്ചു നൽകിയത്.
മന്ത്രിയായപ്പോൾ ഭരണകാലാവധി തീരാനിരിക്കെ 2021 ഫെബ്രവരി 14നാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന ശേഷം ഒരു ദിവസംപോലും ക്വാർട്ടേഴ്സ് തുറന്നിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് അന്ന് ധിറുതിപിടിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തതെന്ന ആക്ഷേപമുണ്ട്. ഇപ്പോൾ തിരിഞ്ഞുനോക്കാനാളില്ലാതെ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി. കരിന്തളം വില്ലേജ് ഓഫിസിന് തൊട്ടാണ് ക്വാർട്ടേഴ്സും സ്ഥിതിചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.