നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പി​ങ് കോ​ംപ്ലക്സി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി

2.75 കോ​ടി കു​ടി​ശ്ശിക; ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ നി​ർ​മാ​ണം മ​ന്ദ​ഗ​തി​യി​ൽ

നീ​ലേ​ശ്വ​രം: ന​ഗ​ര​സ​ഭ​യു​ടെ സ്വ​പ്ന പ​ദ്ധ​തി​യാ​യ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പി​ങ് കോം​പ്ല​ക്സ് പ്ര​വൃ​ത്തി മ​ന്ദ​ഗ​തി​യി​ൽ. പൂ​ർ​ത്തി​യാ​യ പ്ര​വൃ​ത്തി​യു​ടെ ര​ണ്ടേ​മു​ക്കാ​ൽ കോ​ടി​യു​ടെ ബി​ല്ല് ക​രാ​റു​ക​ാര​ന് ല​ഭി​ക്കാ​ത്ത​താ​ണ് നി​ർ​മാ​ണ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം.

മൂ​ന്ന​ര​കോ​ടി​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. ഇ​തി​ൽ ര​ണ്ടേ​മു​ക്കാ​ൽ കോ​ടി​യു​ടെ ബി​ല്ല് സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ക​രാ​റു​കാ​ര​ന് പ​ണം ല​ഭി​ച്ചി​ല്ല. കേ​ര​ള അ​ർ​ബ​ൻ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും 15,53,50,000 രൂ​പ ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ വാ​യ്പ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നു​മാ​യി നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ക്കാ​ത്ത​തിനാൽ ക​രാ​റു​കാ​ര​ന് പ​ണം ല​ഭി​ച്ചില്ല. ഒ​പ്പു​വെ​ച്ചാ​ൽ മാ​ത്ര​മേ സ​മ​ർ​പ്പിച്ച ബി​ല്ലി​ന്‍റെ 90 ശ​ത​മാ​നം ക​രാ​റു​കാ​ര​ന് ല​ഭി​ക്കു​ക​യു​ള്ളു. മാ​ത്ര​മ​ല്ല, വാ​യ്പ​യെ​ടു​ക്കാ​നു​ള്ള അ​നു​വാ​ദം സ​ർ​ക്കാ​റി​ൽ നി​ന്നു​ല​ഭി​ച്ചാ​ലെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് ധാ​ര​ണ​ാപ​ത്ര​ത്തി​ൽ ഒ​പ്പി​ടാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

കെ.​യു.​ആ​ർ.​ഡി.​എ​ഫ്.​സി​യി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ സ​ർ​ക്കാ​റിലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും അ​നു​മ​തി കി​ട്ടി​യി​ട്ടി​ല്ല. ഇ​താ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ടി.​വി. ശാ​ന്ത​യും മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ളും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​മ​ന്ത്രി​യെ ക​ണ്ടി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല.

വാ​ഹ​ന പാ​ർ​ക്കി​ങ് ഏ​രി​യ​യു​ടെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ ശേ​ഷം ഒ​ന്നാം നി​ല​യു​ടെ പ​ണി ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​ത്. 

Tags:    
News Summary - 2.75 crore in arrears; Construction of bus stand building slow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.