കാസർകോട് ജില്ല സ്കൂൾ കലോത്സവം 12 വേദികളിൽ

നീലേശ്വരം: ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ജില്ല സ്കൂൾ കലോത്സവത്തിന് 12 വേദികൾ. മുഴുവൻ വേദികൾക്കും പേരിട്ടു. സ്കൂൾ ഓഡിറ്റോറിയത്തിലെ ഒന്നാം വേദിക്ക് തേജസ്വിനി, എൻ.ജി സ്മാരക ഓഡിറ്റോറിയത്തിലെ രണ്ടാം വേദിക്ക് പയസ്വിനി എന്നുമാണ് പേരുനൽകിയത്.

സ്കൂളിലും സ്കൂളിനു 100 മീറ്റർ ചുറ്റളവിലുമുള്ള മറ്റു വേദികൾ. വേദി മൂന്ന്: നിള (കലാവേദി റോഡ്), വേദി നാല്: കബനി (സ്കൂൾ ഗേറ്റിനു മുന്നിലെ ബസ് സ്റ്റോപ്പിന് പിറകിൽ കിഴക്കുഭാഗം) വേദി അഞ്ച്: പെരിയാർ (ബസ് സ്റ്റോപ്പിനു പിറകിൽ പടിഞ്ഞാറുഭാഗം), വേദി ആറ്: പമ്പ (പെരിങ്ങാര അമ്പലം റോഡ്), വേദി ഏഴ്: ഭവാനി (ബാങ്ക് ബിൽഡിങ്ങിന് പിറകുവശം), വേദി എട്ട്: നെയ്യാർ (വായനശാലക്കു സമീപം), വേദി ഒമ്പത്: ചാലിയാർ (പെരിങ്ങാര ക്ഷേത്രം സ്റ്റേജ്), വേദി 10: മണിമലയാർ (മദ്റസ ഹാൾ), വേദി 11: പാമ്പാർ (തംബുരു ഓഡിറ്റോറിയം), വേദി 12: ചൈത്രവാഹിനി (ഇൻസ്പെയർ ഹാൾ).

Tags:    
News Summary - District School Arts Festival in 12 venues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.