നീലേശ്വരം: അറുപത്തി ആറാമത് ജില്ല കായികമേള ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കുമ്പോൾ ഏവരുടെയും ശ്രദ്ധ ഡിസ്ക് സ്ത്രോയിലായിരുന്നു. കാരണം, സർവാന്റെ ഡിസ്ക് സ്ത്രോ അതൊന്ന് കാണണം. സർവാനെ വെല്ലാൻ ആരുമില്ല. തന്റെ പിതാവിന്റെ മികച്ച പരിശീലനം തന്നെ കാരണം. ആത്മാർഥമായ സമർപ്പണവും കൂടിയാകുമ്പോൾ വിജയം നിഷ് പ്രയാസം എയ്തുവീഴ്ത്തും സർവാൻ.
കെ.സി അക്കാദമിയുടെ അമരക്കാരൻ സ്റ്റേറ്റ് ചാമ്പ്യനും നാഷനൽ അത് ലറ്റുമായ കെ.സി. ഗിരീഷാണ് സർവാന്റെ പിതാവ്. സ്റ്റേറ്റ് റെക്കോഡ് ഹോൾഡറായ സർവാൻ എറിഞ്ഞുവീഴ്ത്തിയ വിജയങ്ങൾക്കരികെ എത്താൻ കുറച്ചു വിയർക്കേണ്ടിവരും മറ്റ് മത്സരാർഥികൾക്ക്.
കുട്ടമത്ത് ജി.വി.എച്ച്.എസ്.എസ് ചെറുവത്തൂരിൽ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ് രേഷ്മ മകന്റെ ഭക്ഷണത്തിന്റെയും മോട്ടിവേഷന്റെയും മുഴുവൻ കാര്യങ്ങളും നോക്കി പിന്തുണയുമായുണ്ട്.
സഹോദരൻ സിദ്ധാർഥ് പിതാവിന്റെ ത്രോ അക്കാദമി രൂപവത്കരിച്ചപ്പോൾ ആദ്യത്തെ മെഡൽ കോട്ടയം പാലായിൽ നടന്ന മത്സരത്തിൽ നേടിയിട്ടുണ്ട്. 55.75 മീറ്ററാണ് ജില്ല കായികമേളയിൽ നേടി ഒന്നാമതെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.