നീലേശ്വരം: മലയോര മേഖലയിൽ നടക്കുന്ന തീപിടുത്തങ്ങൾക്കും മറ്റ് അത്യാഹിത സംഭവങ്ങൾക്കും പരിഹാരമായി കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളത്ത് പുതിയ അഗ്നിരക്ഷ സേനാനിലയം സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാറിെന്റ അന്തിമ തീരുമാനം വരുമെന്ന കാര്യത്തിൽ ഉറപ്പായി. ഡെപ്യൂട്ടി സെക്രട്ടറി കെ. രാജേന്ദ്രൻ ചെട്ടിയാർ ഫയർ ആൻഡ് റസ്ക്യൂ ഡയറക്ടർ ജനറലോട് അടിയന്തരമായി റിപ്പോർട്ട് തേടി.
ബിരിക്കുളം പൊടോടുക്കത്തെ റവന്യൂ ഭൂമിയിൽ ഓഫിസ് കെട്ടിടവും ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്സുമാണ് നിർമിക്കുന്നത്. 2020 ഒക്ടോബറിൽ അഗ്നിശമന സേന കേന്ദ്രത്തിന് സ്ഥലം അനുവദിക്കുന്നതിനായി അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരെന്റ നിർദേശപ്രകാരം ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് റോഡ് ജല സൗകര്യമുള്ള ഒന്നര ഏക്കർ ഭൂമി അനുയോജ്യമാണെന്ന് കണ്ടെത്തിയിരുന്നു.
ഇതിലാണിേപ്പാൾ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഡെപ്യൂട്ടി സെക്രട്ടറി കെ. രാജേന്ദ്രൻ ചെട്ടിയാർ റിപ്പോർട്ട് തേടിയത്. മലയോരത്ത് തീപിടുത്തമോ മറ്റ് അപകടങ്ങളോ നടന്നാൽ അതുകെടുത്താൻ കാഞ്ഞങ്ങാട്, പെരിങ്ങോം എന്നിവടങ്ങളിൽ നിന്ന് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് വാഹനം എത്തിച്ചേരാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.