ബളാൽ പഞ്ചായത്ത് കുടുംബാരോഗ്യ വിഭാഗം കടകളിൽ പരിശോധന നടത്തുന്നു

പകർച്ചവ്യാധി: കടകളിൽ പരിശോധന

നീലേശ്വരം: വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗം പ്രവർത്തകർ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മഴക്കാലത്തിനു മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിനും ഭക്ഷ്യസുരക്ഷയും പരിസരശുചിത്വവും ഉറപ്പുവരുത്തുന്നതിനായി ബളാൽ പഞ്ചായത്തിൽ ഏപ്രിൽ അഞ്ചു മുതൽ 21വരെ ശുചിത്വ ദ്വൈവാരമായി ആചരിക്കുകയാണ്.

ഈ കാലയളവിൽ എല്ലാ സ്ഥാപനങ്ങളും ആവശ്യമായ ശുചിത്വനടപടികളും ഭക്ഷ്യസുരക്ഷാനടപടികളും സ്വീകരിക്കാൻ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ വെള്ളരിക്കുണ്ട് ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിർദേശങ്ങൾ നൽകുകയും ഭക്ഷ്യയോഗ്യമല്ലാത്തവ നശിപ്പിക്കുകയും ചെയ്തു. വെള്ളരിക്കുണ്ട് ഹെൽത്ത് ഇൻസ്‍പെക്ടർ അജിത് സി. ഫിലിപ് നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്‍പെക്ടർ രഞ്ജിത്ത് ലാൽ, വൈ.എസ്. ഷെറിൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അനുപമ, മേരി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

ബളാൽ പഞ്ചായത്തിന്‍റെ മറ്റു ഭാഗങ്ങളിലും വരുംദിവസങ്ങളിൽ പരിശോധന നടക്കുമെന്നും ഹെൽത്ത് ഇൻസ്‍പെക്ടർ അറിയിച്ചു. ഭക്ഷണപാനീയങ്ങൾ വിൽക്കുന്ന കടകളിൽ ജലപരിശോധന നടത്തുകയും തൊഴിലാളികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് കരുതുകയും വേണം. പുകയില നിയന്ത്രണ നിയമമനുസരിച്ച് ബോർഡുകൾ എല്ലാ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം.

പഞ്ചായത്ത് ലൈസൻസ് എടുക്കാത്ത സ്ഥാപനങ്ങൾ നിയമാനുസൃതമായി ലൈസൻസ് എടുക്കണമെന്ന് ബളാൽ പഞ്ചായത്ത് പ്രസിഡൻറ് രാജു കട്ടക്കയം അറിയിച്ചു.

Tags:    
News Summary - Infectious Disease: Inspection in stores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.