നീലേശ്വരം: വോളിബാള്‍ മൈതാനിയിലും പരിസരത്തും കൃഷിയിറക്കിയ കരനെൽ കൊയ്തെടുത്ത് കരിന്തളം പെരിയങ്ങാനത്തെ കുട്ടികൾ. വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം നിര്‍മിച്ച വോളിബാള്‍ കോര്‍ട്ടിലാണ് കുട്ടികൾ കൊയ്ത്ത് നടത്തിയത്.പ്രസന്നകുമാര്‍, പ്രശോഭിത്ത്, പ്രഭാത്, പ്രണവ്, ആകാശ്, കൃഷ്ണജ്, വിഷ്ണുദേവ്, വിഷ്ണുപ്രിയ, കാശിനാഥന്, അര്ജുന്, ആരുഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.
ലോക്ഡൗണിനുമുമ്പ്, പ്രദേശത്തെ കായിക രംഗത്ത് കൂട്ടായ്മ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് പെരിയങ്ങാനം വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിന് സമീപം വോളിബാള്‍ കോര്‍ട്ട് നിര്‍മിച്ചത്. പഴയ തലമുറയിലെ കളിക്കാരെയും പുതിയ തലമുറയെയും ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍ കളിയും പരിശീലനവും ആരംഭിക്കാനിരിക്കെ കോവിഡ് മഹാമാരിയെത്തി. ഇതോടെ പരിശീലന സ്വപ്നം തല്‍ക്കാലത്തേക്ക് അവസാനിച്ചു. പിന്നീട് കുട്ടികളുടെ മനസ്സില്‍ വളര്‍ന്നുവന്ന ആശയമാണ് വോളിബാള്‍ കോര്‍ട്ടിലും പരിസരത്തും കരനെല്‍ കൃഷി. നിലമൊരുക്കാനും മറ്റും കുട്ടികള്‍ തന്നെ രംഗത്തെത്തി.
വിത്ത് എത്തിക്കാനും വിത്തിടാനും മുതിര്‍ന്നവരുടെ സഹായം തേടുകയും ചെയ്തു. കൊയ്ത്തുത്സവം വോളിബാള്‍ കമ്മിറ്റി ചെയര്മാന് കെ. വിജയന് ഉദ്ഘാടനം ചെയ്തു. എം.വി. രതീഷ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.