നീലേശ്വരം: മുടി നീട്ടിവളർത്തിയ നീലേശ്വരം ഓർച്ചയിലെ രണ്ടു യുവാക്കളായ പ്രണവും അമലും നാടിന് മാതൃകയാവുകയാണ്. 2020 മാർച്ചിലാണ് ഇരുവരും അർബുദ രോഗികൾക്കായി മുടി വളർത്തൽ ആരംഭിച്ചത്.
നാട്ടുകാർ ഇവരെ മുടിയനായ പുത്രരെന്നു വിളിച്ച് കളിയാക്കിയെങ്കിലും ഇവർ ദൗത്യത്തിൽനിന്ന് പിന്മാറിയില്ല. 2021 ഏപ്രിലിൽ സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ കോട്ടപ്പുറത്തെ ബാർബർ േഷാപ്പിൽ എത്തി മുടി മുറിച്ചുമാറ്റി തൃശൂരിലെ മിറാക്കിൾ ചാരിറ്റബ്ൾ അസോസിയേഷെൻറ ഹെയർ ബാങ്കിലേക്ക് കൊറിയർ വഴി അയച്ചുകൊടുത്തു.
ഇവരുടെ ഒരു വർഷത്തോളം നീട്ടിവളർത്തിയ മുടിക്ക് നാലു മീറ്ററോളം നീളം ഉണ്ടായിരുന്നു. പ്രണവും അമലും ഡി.വൈ.എഫ്.ഐ നീലേശ്വരം ഓർച്ച യൂനിറ്റ് അംഗങ്ങളാണ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.