നീലേശ്വരം: ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഈ കുഞ്ഞുവിരലുകളിൽ വിരിയുന്നത് കണ്ടാൽ ഏതൊരാളും അത്ഭുതത്തോടെ നോക്കിനിന്നുപോകും. അത്രക്ക് മനോഹരമാണ് ഈ ഏഴാം ക്ലാസുകാരൻ വരക്കുന്ന ഓരോ ചിത്രവും. നീലേശ്വരം തട്ടാച്ചേരിയിലെ13കാരനായ സചിൻ സുരേഷാണ് ചിത്രകലയിലെ പുതിയ ഉദയം. ചിത്രകലയിൽ ചെറുപ്രായത്തിൽ സ്വയം ആർജിച്ചെടുത്ത കഴിവിൽ തന്നെ വരകളിൽ മുഴുകുകയായിരുന്നു. പലതരം കളർ പെൻസിൽ ഉപയോഗിച്ചാണ് സചിൻ ചിത്രം വരക്കുന്നത്.
മഹാന്മാരുടെയും പ്രഗല്ഭ വ്യക്തികളുടെയും നൂറുകണക്കിന് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചുകഴിഞ്ഞു. ആരുടെയും കീഴിൽ പഠിക്കാതെ സ്വയം പെൻസിലും പേപ്പറും എടുത്ത് വരക്കുകയായിരുന്നു.
ഏതോരാളുടെയും ചിത്രം വരക്കണമെന്ന് സച്ചിനോട് ആവശ്യപ്പെട്ടാൽ നിമിഷങ്ങൾക്കകം വര പൂർത്തിയാക്കി കൈയിൽ തരും.
സച്ചിനു പിന്തുണയുമായി അനുജത്തി സാൻവിയും കൂട്ടിനുണ്ട്. രാജാസ് ഹൈസ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ബംഗളൂരുവിൽ ബിസിനസ് നടത്തുന്ന ടി.കെ. സുരേഷ്, കാസർകോട് ക്ഷീരവികസന വകുപ്പ് ഓവർസിയർ കെ.വി. നിഷ ദമ്പതികളുടെ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.