നീലേശ്വരം: കിലോമീറ്ററുകൾ നടന്ന് സ്കൂളിലെത്തുകയും തിരിച്ചു വരുകയും ചെയ്ത എണ്ണപ്പാറ പുളിയിലകൊച്ചി ആദിവാസി ഊരിലെ അർജിത് മോഹനന്റെ എ പ്ലസുകൾക്ക് ഇരട്ടിമധുരം.
തായന്നൂർ ഗവ. ഹയർ സെക്കൻഡറി ഹൈസ്കൂളിൽനിന്ന് എസ്. എസ്.എൽ.സി പരീക്ഷയെഴുതിയ അമ്പത് കുട്ടികളും വിജയിച്ചപ്പോൾ അതിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ ഒരേയൊരു വിദ്യാർഥി അർജിത് മാത്രം. ചുള്ളിക്കരയിൽ ചുമട്ടുതൊഴിലാളിയായ മോഹനന്റെയും തൊഴിലുറപ്പ് തൊഴിലാളിയായ പൂമണിയുടെയും രണ്ടാമത്തെ മകനാണ്.
മൂത്ത സഹോദരൻ അശ്വിൻ കാഞ്ഞങ്ങാട് നിത്യാനന്ദയിൽ സിവിൽ എൻജിനീയറിങ് വിദ്യാർഥിയും സഹോദരി അർച്ചന മോഹനൻ തായന്നൂർ സ്കൂളിൽ ഒമ്പതാം തരം വിദ്യാർഥിയുമാണ്. വാർഡ് ഊരുമൂപ്പൻ രമേശൻ മലയാറ്റുകര, എസ്.ടി പ്രമോട്ടർ രണദിവൻ കുഴിക്കോൽ തുടങ്ങിയവർ അർജിതിനെ വീട്ടിലെത്തി അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.