നീലേശ്വരം: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ ലക്ഷങ്ങൾ െചലവഴിച്ച് നഗരസഭ സ്ഥാപിച്ച നിരീക്ഷണ കാമറകൾ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം ശക്തമായി. സി.സി ടി.വി കാമറകൾ കണ്ണടഞ്ഞിട്ട് മാസങ്ങൾ കഴിഞ്ഞു.
തകരാർ പരിഹരിക്കാനോ നശിച്ച കാമറക്കു പകരം പുതിയത് സ്ഥാപിക്കാനോ മുൻ ഭരണസമിതി തയാറായില്ല. പുതിയ ചെയർപേഴ്സൻ ടി.വി. ശാന്തയുടെ നേതൃത്വത്തിലുള്ള ഭരണസമിതി കാമറ തകരാർ പരിഹരിക്കണമെന്നാവശ്യം ശക്തമായി.
15.6 ലക്ഷം രൂപ െചലവഴിച്ച് നഗരത്തിെൻറ വിവിധ സ്ഥലങ്ങളിൽ 15 കാമറകളാണ് സ്ഥാപിച്ചത്. കണ്ണൂർ ഗ്ലോബൽ നെറ്റ്വർക് ഐ.ടി സൊലൂഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്ത് കാമറകൾ സ്ഥാപിച്ചത്.
ദേശീയപാത നിടുങ്കണ്ട കുമ്മായ കമ്പനി, കോട്ടപ്പുറം റോഡ് ജങ്ഷൻ, മാർക്കറ്റ് ഹൈവേ ജങ്ഷൻ, എൻ.കെ.ബി.എം സ്കൂൾ, കരുവാച്ചേരി, നഗരസഭ ഓഫിസ് പരിസരം, പഴയ ചന്ത ജങ്ഷൻ, മെയിൽ ബസാർ, ബസ് സ്റ്റാൻഡ് പരിസരം, രാജാ റോഡ്, കോൺെവൻറ് ജങ്ഷൻ എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചത്. സ്ഥാപിച്ച് ഒരു മാസത്തിനുള്ളിൽതന്നെ മിക്ക കാമറകളും കണ്ണടഞ്ഞിരുന്നു. ചില കാമറകൾ മാറ്റിസ്ഥാപിച്ചിരുന്നു. നഗരത്തിലെ കവർച്ചകളിലും സാമൂഹികദ്രോഹ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നവരെ പിടികൂടാനാണ് പ്രധാനമായും കാമറകൾ സ്ഥാപിച്ചത്.
കാമറയിൽ പതിയുന്ന ദൃശ്യങ്ങൾ ലൈവായി നഗരസഭ ഓഫിസിൽ സ്ഥാപിച്ച കമ്പ്യൂട്ടറിൽ കാണുന്ന വിധത്തിലായിരുന്നു പ്രവർത്തനം. നിരവധി കവർച്ചകളിൽ തുമ്പുണ്ടാക്കാൻ കാമറകൾക്ക് കഴിഞ്ഞിരുന്നു. മുഴുവൻ കാമറകളും വീണ്ടും പ്രവർത്തിപ്പിക്കാനാവശ്യമായ നടപടികൾ പുതിയ നഗരസഭ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് വ്യപാരികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.