വിഭാഗീയത; നീലേശ്വരത്ത്​ റദ്ദാക്കിയ മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങൾ ഇന്ന് നടക്കും

നീലേശ്വരം: പാർട്ടി അംഗങ്ങളിൽനിന്നുള്ള എതിർപ്പുമൂലം നിർത്തി​െവച്ച നീലേശ്വരം ഏരിയയിലെ പേരോൽ ലോക്കൽ കമ്മിറ്റിക്കു കീഴിലെ മൂന്ന് ബ്രാഞ്ച്​ സമ്മേളനങ്ങൾ ഞായറാഴ്ച നടക്കും. ചാത്തമത്ത് ഒന്ന്, ചാത്തമത്ത് രണ്ട്, ചാത്തമത്ത് മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളാണ് വീണ്ടും നടക്കുക. വിഭാഗീയതയെത്തുടർന്ന് കഴിഞ്ഞ ദിവസം നടത്തുന്നതിനിടയിൽ സമ്മേളനങ്ങൾ റദ്ദാക്കുകയായിരുന്നു.

മൂന്ന് ബ്രാഞ്ചുകളുടെയും സംയുക്ത യോഗം വിളിച്ചുചേർത്ത് അതിൽനിന്ന് നാലാമത്തെ പുതിയ ബ്രാഞ്ച് രൂപവത്​കരിക്കാനും തുടർന്ന്​ മൂന്ന് ബ്രാഞ്ച് സമ്മേളനങ്ങളും നടത്താനുമാണ്​ തീരുമാനം. ഇ​േതാടെ ബ്രാഞ്ച്​ സെക്രട്ടറി, ലോക്കൽ സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് നടക്കുമെന്നാണ്​ സൂചന.

ചാത്തമത്ത് മൂന്നാം ബ്രാഞ്ച് സമ്മേളനത്തിൽ ചട്ടം ലംഘിച്ചെന്ന് പാർട്ടി അംഗങ്ങൾ ഏരിയ കമ്മിറ്റിക്ക് പരാതി നൽകിയതോടെയാണ് തർക്കങ്ങൾക്ക് തുടക്കം. പരാതിയുടെ അടിസ്ഥാനത്തിൽ ഏരിയ കമ്മിറ്റിയുടെ നിർദേശപ്രകാരം ലോക്കൽ കമ്മിറ്റി അടിയന്തര യോഗം വിളിച്ചുചേർത്താണ് സമ്മേളന നടപടികൾ റദ്ദാക്കാനും വീണ്ടും ബ്രാഞ്ച് സമ്മേളനം വിളിച്ചുചേർക്കാനും തീരുമാനിച്ചത്.

ചാത്തമത്ത് ഒന്ന്, രണ്ട്, മൂന്ന് ബ്രാഞ്ചുകൾ വിഭജിച്ച് നാലാമത് ഒരു ബ്രാഞ്ചുകൂടി രൂപവത്​കരിക്കുന്നതിനാൽ പുതുതായി വരുന്ന ബ്രാഞ്ചിലേക്ക്​ നിശ്ചയിച്ച അംഗങ്ങൾക്ക് ബ്രാഞ്ച് സെക്രട്ടറിയെയും ലോക്കൽ സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതിനോ നിർദേശിക്കുന്നതിനോ അവകാശം നൽകിയിരുന്നില്ല. മൂന്നു ബ്രാഞ്ചിൽനിന്നും പുതിയ ബ്രാഞ്ചിലേക്ക് പോകുന്ന ആറോളം പേർക്കാണ്​ വോട്ടവകാശം നിഷേധിച്ചത്​. എന്നാൽ, ചാത്തമത്ത് മൂന്നാം ബ്രാഞ്ച്​ സമ്മേളനത്തിൽ ഇതിനുവിരുദ്ധമായി പുതിയ ബ്രാഞ്ചിലേക്ക്​ നിശ്ചയിച്ച അംഗങ്ങൾക്കും വോട്ടവകാശം നൽകി. ഒരിടത്ത്​ മാത്രം വിവേചനം കാണിച്ചതിനെതിരെയാണ് പാർട്ടി മെംബർമാർ ഏരിയ കമ്മിറ്റിക്ക് പരാതി നൽകിയത്. ഇ​േതാടെയാണ് സമ്മേളന നടപടികൾ പുനഃപരിശോധിക്കാൻ ഏരിയ കമ്മിറ്റി നിർദേശിച്ചത്​.


Tags:    
News Summary - Three canceled branch meetings will be held in Neeleswaram today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.