നീലേശ്വരം: മാർക്കറ്റ് ജങ്ഷനിൽ എൻ.എസ്.സി ബാങ്കിനു മുൻവശമുള്ള പഴകി ദ്രവിച്ച ആൽമരം പൊട്ടിവീണ് ഓട്ടോറിക്ഷ ഭാഗികമായി തകർന്നു. തിങ്കളാഴ്ച രാവിലെ 11നാണ് സംഭവം.
സമീപത്ത് പാർക്ക് ചെയ്ത മടക്കരയിലെ അബൂബക്കറിെൻറ ഓട്ടോറിക്ഷയുടെ മുകളിലാണ് മരം വീണത്. ഓട്ടോയിലും സമീപത്തെ ബാങ്കിലേക്കും ആ സമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ദേശീയപാതയിൽ തുടരെ വാഹനങ്ങൾ പോകുന്നുണ്ടായിരുന്നു.
സമീപത്തെ മിനി ടെമ്പോ സ്റ്റാൻഡിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. അടിവശം ദ്രവിച്ചതിനാൽ മരം മുറിച്ചുമാറ്റണമെന്ന നാട്ടുകാരുടെ ആവശ്യപ്രകാരം വാർഡ് കൗൺസിലർ ഇ. ഷജീർ മാസങ്ങൾക്കുമുമ്പ് നഗരസഭക്കും ബന്ധപ്പെട്ടവർക്കും പരാതി നൽകിയിരുന്നു.
മുകൾഭാഗവും അതോടനുബന്ധിച്ചുള്ള കൊമ്പുകളും മുറിെച്ചങ്കിലും ദ്രവിച്ച ഭാഗത്തോടുകൂടിയ വൻമരം മുറിച്ചുമാറ്റിയിരുന്നില്ല. തൊട്ടടുത്ത സിമന്റ് കട ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കായി നിരവധി ആൾക്കാർ കടന്നുവരുന്ന വഴി കൂടിയാണിത്. ഇനിയും വലിയൊരു ഭാഗം ഉണങ്ങി ദ്രവിച്ച് ഏതുസമയം പൊട്ടിവീഴാൻ പാകത്തിൽ നിൽക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.