വെള്ളരിക്കുണ്ട്: കരിങ്കൽ ക്വാറിയിലുണ്ടായ സ്ഫോടനത്തിൽ വീട് തകർന്നതായി പരാതി. വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാൽ പാറടംകയത്തെ ടി.വി. തമ്പാെൻറ വീടാണ് തകർന്നത്.
ഇതുസംബന്ധിച്ചു വെള്ളരിക്കുണ്ട് പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ പത്തരയോടെ വെസ്റ്റ് എളേരി വില്ലേജിൽ ചീർക്കയത്ത് പ്രവർത്തിക്കുന്ന എൻ.ജെ.ടി ഗ്രാനൈറ്റ് എന്ന സ്വകാര്യ കമ്പനിയുടെ പാറമടയിലാണ് അത്യുഗ്ര സ്ഫോടനം നടന്നത്. പതിവിലും വിവരീതമായുണ്ടായ സ്ഫോടനത്തിൽ വീടിെൻറ കുളിമുറിയും കക്കൂസും വിറക്പുരയും പൂർണമായി തകർന്നു. സ്ഫോടന ആഘാതത്തിൽ വീടിെൻറ പല ഭാഗങ്ങളിലും വിള്ളലുണ്ടായി. തലനാരിഴക്കാണ് താനടക്കമുള്ള കുടുംബാംഗങ്ങൾ രക്ഷപ്പെട്ടതെന്ന് വെള്ളരിക്കുണ്ടിലെ സി.ഐ.ടി.യു ഓട്ടോറിക്ഷ തൊഴിലാളി നേതാവുകൂടിയായ തമ്പാൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി.
സ്ഫോടനം നിർത്തിവെക്കാൻ ക്വാറി മാനേജ്മെൻറിനോട് പൊലീസും റവന്യൂ അധികൃതരും നിർദേശം നൽകിയെങ്കിലും നിർത്തിവെക്കാൻ ക്രഷർ മാനേജ്മെൻറ് തയാറായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.