പഞ്ചായത്ത്‌ അംഗത്തെ അപമാനിച്ചു: ഓട്ടോ ഡ്രൈവർക്കെതിരെ കേസ്

വെള്ളരിക്കുണ്ട്: സോഷ്യൽ മീഡിയ വഴി പഞ്ചായത്ത്‌ അംഗത്തെ അപമാനിച്ചന്ന പരാതിയിൽ ഓട്ടോ റിക്ഷ ഡ്രൈവർക്കെതിരെ കേസ്. ഭീമനടിയിലെ ഓട്ടോറിക്ഷ ഡ്രൈവറും കുറുക്കുട്ടി പൊയിൽ സ്വദേശിയുമായ ബഷീർ എന്ന എൽബിക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്​റ്റർ ചെയ്​തത്. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ്. അംഗം പി. വി. രവിയുടെ പരാതിയിലാണ് നടപടി.

കരിന്തളം പഞ്ചായത്തിലെ കുറുക്കുട്ടി പൊയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ടാണ് ബഷീർ വാർഡ് മെംബർ രവിക്കെതിരെ വളരെ മോശമായ ഭാഷാപ്രയോഗത്തിലൂടെ ഫേസ് ബുക്കിൽ വിഡിയോ പോസ്​റ്റ്​ ചെയ്​തത്.

സജീവ സി.പി.എം പ്രവർത്തകൻ കൂടിയായ ഓട്ടോ ഡ്രൈവർ ബഷീർ തനിക്കെതിരെ സോഷ്യൽ മീഡിയ വഴി വിഡിയോ പ്രചരിപ്പിച്ചത് മാനഹാനി ഉണ്ടാക്കിയെന്നും ഉചിതമായ നടപടി എടുക്കണമെന്നും അവശ്യപ്പെട്ട് രവി നൽകിയ പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നു.

Tags:    
News Summary - Panchayat member insulted: Case against auto driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.