ആലുവ: നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി സിറ്റിങ് എം.എൽ.എ അൻവർ സാദത്താണെന്ന വാർത്തകൾക്കിടെ എൽ.ഡി.എഫ് സ്ഥാനാർഥിയായി പുതുമുഖം വന്നേക്കും. കോൺഗ്രസിെൻറ ഉറച്ച കോട്ടയാണ് ആലുവ. അപൂർവമായി മാത്രമേ ഇവിടെ ഇടതുപക്ഷം ജയിച്ചിട്ടുള്ളൂ. കാൽ നൂറ്റാണ്ട് എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയെ 2006 ലെ തെരഞ്ഞെടുപ്പിൽ അട്ടിമറിച്ച എ.എം. യൂസുഫാണ് ഇടതുപക്ഷത്തുനിന്ന് അവസാനമായി ജയിച്ചത്. എന്നാൽ, 2011ൽ മണ്ഡലത്തിെൻറ ഘടന മാറിയ ശേഷം രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫുതന്നെ ജയിച്ചു. അതിനാൽ സീറ്റ് തിരിച്ചുപിടിക്കാൻ ശക്തനായ സ്ഥാനാർഥിയെ മത്സര രംഗത്തിറക്കേണ്ടിവരും.
സംസ്ഥാന വ്യാപകമായി എൽ.ഡി.എഫ് പുതുമുഖ സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ആലുവയിലും പുതുമുഖം വരാനുള്ള സാധ്യതയാണ് ഏറെ. എൽ.ഡി.എഫിെൻറ നെടുമ്പാശ്ശേരി ജില്ല പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. നാസർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എ.ജെ. റിയാസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷബീർ അലി, മുൻ കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് ബഷീർ എന്നിവരുടെ പേരുകളാണ് എൽ.ഡി.എഫ് സ്ഥാനാർഥികളായി മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നത്. അഡ്വ. നാസറിനാണ് കൂടുതൽ സാധ്യത ഉണ്ടായിരുന്നത്.
ഇതിനാൽ ജില്ല പഞ്ചായത്തിലെ കോൺഗ്രസിെൻറ ഉറച്ച ഡിവിഷനായ നെടുമ്പാശ്ശേരിയിൽ മത്സരിപ്പിച്ചിരുന്നു. എന്നാൽ, പരാജയപ്പെട്ടത് അദ്ദേഹത്തിന് വിനയായിട്ടുണ്ട്. ബഷീർ പാർട്ടിയുടെ മുതിർന്ന നേതാവാണ്. പാർട്ടിക്ക് കൂടുതൽ സ്വാധീനമുള്ള കീഴ്മാട് പഞ്ചായത്തിൽ കൂടുതൽ ബന്ധങ്ങളും അദ്ദേഹത്തിനുണ്ട്. നിയോജക മണ്ഡലത്തിലും പൊതുവിൽ അറിയപ്പെടുന്ന വ്യക്തിയാണ്. എന്നാൽ, ചെറുപ്പക്കാർക്ക് പ്രാധാന്യം നൽകിയാൽ ബഷീറിന് തിരിച്ചടിയാകും.
ശ്രീമൂലനഗരത്തുനിന്നോ കീഴ്മാടുനിന്നോ ഒരു സ്ഥാനാർഥി എൽ.ഡി.എഫിന് വന്നാൽ ജയസാധ്യതയേറെയെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. ശ്രീമൂലനഗരം സ്വദേശിയായ ഷബീർ അലി 20 വർഷമായി ഹൈേകാടതി അഭിഭാഷകനാണ്. മണ്ഡലത്തിന് പുറത്തുനിന്നുള്ള സ്ഥാനാർഥികളെ പരിഗണിക്കുകയാണെങ്കിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീമിനായിരിക്കും സാധ്യതയെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.