ആലുവ: രണ്ടു വർഷങ്ങൾക്ക് മുമ്പ് നൊച്ചിമ ചീപ്പുങ്ങൽ കുളത്തിൽ വീണ മൂന്നുവയസ്സുകാരെൻറ ജീവൻ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് അസ്ലം നാടിെൻറ അഭിമാനമായിരുന്നു. അന്ന് സുഹൃത്ത് നിഹാനുമായി മൂന്നുവയസ്സുകാരെൻറ രക്ഷകനായ അസ്ലം (18) ഇന്ന് ജീവനായുള്ള പോരാട്ടത്തിലാണ്. കഴിഞ്ഞ ദിവസം റോഡ് സൈഡിലൂടെ നടന്നുപോവുകയായിരുന്ന അസ്ലമിനെ നിയന്ത്രണം വിട്ട കാർ ഇടിക്കുകയായിരുന്നു.
അസ്ലമിപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെൻറിലേറ്ററിലാണ്. അസ്ലമിെൻറ പിതാവ് കുടുംബപ്രശ്നങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു. ഉമ്മ വീട്ടു ജോലിക്ക് പോയാണ് കുടുംബം പുലർത്തിയിരുന്നത്.
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണ്ണിന് ചേർന്നെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചെറിയ ജോലികൾക്ക് അസ്ലം പോയിരുന്നു. അങ്ങനെ പഠനം മുടങ്ങുകയും ചെയ്തു. അസ്ലമിെൻറ ചികിത്സയ്ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. അസ്ലമിെൻറ ഉമ്മയുടെ പേരിൽ ആലുവ കനറാ ബാങ്കിൽ 3192838451 നമ്പറിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. വിവരങ്ങൾക്ക് 8848383596 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.