പറവൂർ: നിർമാണ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് അഭിനന്ദനാർഹമാണെന്ന് മന്ത്രി എ.സി. മൊയ്തീൻ. പ്രളയത്തിൽ വീട് നഷ്ടമായ നഗരസഭയിലെ 11 പേർക്ക് ഹഡ്കോ ധനസഹായത്താൽ ജില്ലയിലെ രണ്ട് കുടുംബശ്രീ കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ നിർമിച്ച് നൽകിയ വീടുകളുടെയും ലൈഫ് ഭവനപദ്ധതിയിൽ സ്റ്റേഡിയം വാർഡിലെ ദാക്ഷായണിക്കും കുടുംബത്തിനുമുള്ള മൂന്ന് നില ഭവന സമുച്ചയത്തിെൻറയും താക്കോൽദാനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു മന്ത്രി. പറവൂര്‍ നഗരസഭയുടെ ഈ പ്രവര്‍ത്തനം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ച വി.ഡി. സതീശൻ എം.എൽ.എ, വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു.
സംസ്ഥാനത്തുതന്നെ ആദ്യമായി പറവൂർ നഗരസഭയിലാണ് ഒരേ കുടുംബത്തിലെ ആറു പേർക്ക് ലൈഫ് -പി.എം.എ.വൈ പദ്ധതി പ്രകാരം വീട് അനുവദിച്ചത്. ദാക്ഷായണിയുടെ ഏഴു മക്കളിൽ ആറു പേരും ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിരുന്നു. മക്കളായ ശശി, രാജേഷ്, കണ്ണൻ, സെൽവൻ, പ്രേംകുമാർ, വിജയ എന്നിവർക്കാണ് വീട് അനുവദിച്ചത്. 2019 ൽ ഓരോ കുടുംബത്തിനും 4,25,000 അനുവദിച്ചു. ഭൂമി പരിമിതി മറികടക്കാനായാണ് ഭവന സമുച്ചയം എന്ന ആശയം ഉടലെടുത്തത്.
പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഒമ്പതു ലക്ഷം രൂപയും സംസ്ഥാന സർക്കാറിെൻറ മൂന്നു ലക്ഷം രൂപയും നഗരസഭയുടെ 12 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതി പ്രകാരം ഒന്നേ കാൽ ലക്ഷം രൂപയുമാണ് അനുവദിച്ചത്.
ഹഡ്ക്കോയുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് 11 കുടുംബങ്ങൾക്ക് വീട് നിർമിച്ചത്. കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന രണ്ട് കൺസ്ട്രക്ഷൻ ഗ്രൂപ്പുകൾ ആണ് വീടുകളുടെ നിർമാണം ഏറ്റെടുത്തു പൂർത്തിയാക്കിയത്.
5.6 ലക്ഷം രൂപയാണ് ഒരു വീടിെൻറ നിർമാണത്തിനായി ഹഡ്കോ നൽകിയത്. ചടങ്ങിൽ നഗരസഭ ചെയർമാൻ പ്രദീപ് തോപ്പിൽ മുഖ്യപ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.