കാലടി: ഇരട്ടസഹോദരങ്ങളായ സിന്ധുവിനും ബിന്ദുവിനും കതിർമണ്ഡപമൊരുക്കി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിെൻറ മംഗല്യം-2020 സമൂഹ വിവാഹത്തിന് തുടക്കമായി. കോവിഡ് പശ്ചാത്തലത്തിൽ ഒരുദിവസം രെണ്ടണ്ണമെന്ന നിലയിൽ ആറുദിനം നീളുന്ന രീതിയിലാണ് വിവാഹങ്ങൾ നടത്തുന്നത്. ഇതിൽ ആദ്യത്തേതാണ് കുമ്പളം വെളിപ്പറമ്പിൽ വീട്ടിൽ ബാബുവിെൻറയും സരസ്വതിയുടെയും ഇരട്ട മക്കളായ വി.ബി. സിന്ധുവിെൻറയും വി.ബി. ബിന്ദുവിെൻറയും വിവാഹങ്ങൾ.
കാഞ്ഞിരപ്പള്ളി വട്ടകപ്പാറ വീട്ടിൽ ബാബുവിെൻറ മകൻ ബിബിൻ സിന്ധുവിനും പൂഞ്ഞാർ വയലുങ്കൽ വീട്ടിൽ വി.ആർ. പ്രഭാകരെൻറ മകൻ വി.പി. അനിൽ ബിന്ദുവിനും വരണമാല്യം ചാർത്തി. എട്ടുവർഷം പിന്നിടുന്ന മംഗല്യം സമൂഹ വിവാഹപദ്ധതിയിൽ ആദ്യമായാണ് ഇരട്ട സഹോദരിമാരുടെ വിവാഹം ഒരേ വേദിയിൽ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം നിയന്ത്രണങ്ങളോടെ ലളിതമായാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. താലികെട്ടിനുശേഷം ക്ഷേത്ര ഓഡിറ്റോറിയത്തിൽ വധൂവരന്മാർക്കായി അനുമോദനയോഗവും നടന്നു.
ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ സ്വാഗതം പറഞ്ഞു. ബെന്നി ബഹനാൻ എം.പി, അൻവർ സാദത്ത് എം.എൽ.എ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൻസ വർഗീസ്, വൈസ് പ്രസിഡൻറ് വി.വി. സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ്, എൻ.സി. ഉഷാകുമാരി, ക്ഷേത്രം മാനേജർ എം.കെ. കലാധരൻ തുടങ്ങിയവർ സംസാരിച്ചു. ഈ പദ്ധതിയിൽ ഇതുവരെ 88 യുവതികളുടെ വിവാഹമാണ് ക്ഷേത്ര ട്രസ്റ്റ് നടത്തിയിട്ടുള്ളത്. ആഭരണം, വിവാഹവസ്ത്രം തുടങ്ങി മുഴുവൻ െചലവും ട്രസ്റ്റാണ് വഹിക്കുന്ന
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.