കാലടി: ഗിഫ്റ്റ് സിറ്റി പദ്ധതിക്കായി അനധികൃതമായി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അയ്യമ്പുഴയിൽ പ്രതിഷേധം കനക്കുന്നു. ജനകീയ മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ അമലാപുരം ഏരിയ സായാഹ്ന സമരപ്പന്തൽ ഇടവക വികാരി ഫാ. വർഗീസ് ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
കൃഷിയോഗ്യമായ ഭൂമിയിൽ അതുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകേണ്ടത്. വീടും കൃഷിസ്ഥലവും നശിപ്പിച്ചുകൊണ്ടുള്ള യാതൊരുവിധ വികസനപ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. സമരസമിതി കൺവീനർമാരായ ബിജോയി ചെറിയാൻ, ജോസ് ചുള്ളി, കൊല്ലക്കോട് ഇടവക വികാരി ബിജോയി പാലാട്ടി തുടങ്ങിയവർ പങ്കെടുത്തു. സമര സമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നൂറിലധികം യുവജനങ്ങളടക്കം നിരവധി പേരാണ് എത്തിയത്.
പ്രാരംഭഘട്ടത്തിൽ എല്ലാ ദിവസവും വൈകീട്ട് ഒരുമണിക്കൂർ സമരപ്പന്തലിൽ ഇരുന്ന് പ്രതിഷേധം രേഖപ്പെടുത്താനാണ് പ്രദേശവാസികളുടെ തീരുമാനം. അയ്യമ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി 220ഓളം ഹെക്ടർ വാസയോഗ്യമായ ഭൂമി ഏറ്റെടുക്കാനായാണ് സർക്കാർ ഉദ്യോഗസ്ഥ തലത്തിൽ നീക്കം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.