കാലടി: ക്രിസ്മസ് ദിനത്തിൽ ഉച്ചഭക്ഷണം തെരുവിലിരുന്ന് കഴിച്ച് വേറിട്ട സമരവുമായി മലയോരഗ്രാമമായ അയ്യമ്പുഴ ഗിഫ്റ്റ് സിറ്റി പദ്ധതി പ്രദേശത്തെ ഗ്രാമവാസികൾ. ഗിഫ്റ്റ് സിറ്റി പദ്ധതിക്ക് കുടിയിറങ്ങേണ്ടിവരുന്ന ഇരുനൂറിലധികം കുടുംബങ്ങളാണ് വീടുകളിൽ പാകം ചെയ്ത പൊതിച്ചോറുമായി തെരുവിൽ ക്രിസ്മസ് ആഘോഷിച്ചത്.
കൊല്ലങ്കോട്-അമലാപുരം റോഡിെൻറ ഇരുവശത്തുമായിരുന്ന് ജാതിമതഭേദമേന്യ സ്ത്രീകളടക്കം നിരവധിപേർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സമരത്തിെൻറ ഭാഗമായി. പിന്തുണ അറിയിച്ച് റോജി എം. ജോൺ എം.എൽ.എയും സമരത്തിൽ പങ്കെടുത്തു.
സമരസമിതി ഭാരവാഹികളായ ബിജോയ് ചെറിയൻ, ജോസ് ചുള്ളി, ഫാ. വർഗീസ് ഇടശ്ശേരി, ഫാ. രാജു പുന്നക്കകിലുക്കൻ തുടങ്ങിയവർ നേതൃത്വം നൽകി. പരിസ്ഥിതിലോലമായ അയ്യമ്പുഴയിലെ നിർദിഷ്ട പദ്ധതി പ്രദേശത്തെ പ്രകൃതിയെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി പ്രവർത്തകരും സമരത്തിെൻറ ഭാഗമായി. വിവരശേഖരണത്തിന് രണ്ടുതവണ സ്ഥലത്തെത്തിയ കിൻഫ്ര ഉദ്യോഗസ്ഥരെ ജനം പ്രതിഷേധമറിയിച്ച് കഴിഞ്ഞ ദിവസങ്ങളിൽ തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.