കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ നടന്നുവരുന്ന മംഗല്യം-2020 സമൂഹ വിവാഹത്തിെൻറ രണ്ടാം ദിനത്തിലെ താരമായി ഷീല. മംഗല്യം പദ്ധതിയിൽ ഞായറാഴ്ച വിവാഹിതയായ പെരുമ്പിള്ളി പാറപ്പുറത്തുപറമ്പില്‍ രേഷ്‌മയുടെ അമ്മയായ ഷീലയാണ് കോവിഡ് പ്രതിസന്ധിക്കിടയിലും സമൂഹ വിവാഹം നടത്താന്‍ ക്ഷേത്ര ട്രസ്റ്റിന് പ്രചോദനമായത്.
വിവാഹങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതോടെ ഈ വര്‍ഷം സമൂഹ വിവാഹം സംഘടിപ്പിക്കുന്നത് പ്രായോഗികമാണോ എന്ന ആശങ്കയിലായിരുന്നു ക്ഷേത്ര ട്രസ്‌റ്റ്.
ഏറെ നാളായി കാത്തിരുന്ന മകളുടെ വിവാഹം നിശ്ചയിച്ച സമയത്തുതന്നെ നടക്കേണ്ടതിെൻറ ആവശ്യകത ഷീല അറിയിച്ചപ്പോള്‍ ആ അമ്മയുടെ വാക്കുകളില്‍ മുഴുവന്‍ കുടുംബങ്ങളുടെയും ആകുലത ക്ഷേത്ര ട്രസ്‌റ്റ് ഭാരവാഹികള്‍ തിരിച്ചറിയുകയായിരുന്നു.
ഇതോടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുദിവസം രണ്ടുവിവാഹമെന്ന നിലയില്‍ ആറുദിവസംകൊണ്ട് 12 വിവാഹം നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. രണ്ടാം ദിനമായ ഞായറാഴ്ച ആശിച്ചപോലെ ഷീലയുടെ മകള്‍ രേഷ്‌മയുടെ വിവാഹം തിരുവല്ല നല്ലൂര്‍ തേജൂര്‍ പുത്തന്‍വീട്ടില്‍ രവിയുടെ മകന്‍ രഞ്‌ജിത്തുമായി നടന്നു. പുല്ലുവഴി കുറവങ്ങാട് വിജയെൻറയും ശ്യാമളയുടെയും മകള്‍ ഉണ്ണിമായയും മൂവാറ്റുപുഴ പായിപ്ര പാരപ്പാട്ട് വീട്ടില്‍ ചന്ദ്രെൻറയും ലളിതയുടെയും മകന്‍ വിഷ്‌ണുവും തമ്മിെല വിവാഹവും ഇതോടൊപ്പം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.