കാലടി: മലയാറ്റൂർ മണപ്പാട്ടുചിറയിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാൻ വാട്ടർ സൈക്കിളുമായി മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സയൻസ് ക്ലബിെൻറ േപ്രാജക്റ്റ് എന്ന നിലയിലാണ് ജുഗ്ഗീസ് കെ. ഷാജിയും സാമുവൽ വർഗീസും വാട്ടർ സൈക്കിൾ നിർമിച്ചത്.
ക്ലബ് കൺവീനർ ബെർലി വർഗീസ്, റിജോ ജോസഫ്, സനൽ പി. തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. വെള്ളത്തിൽ പൊങ്ങിക്കിടക്കാനായി ആറ് ഇഞ്ച് പി.വി.സി പൈപ്പ് ഉപയോഗിച്ചിട്ടുണ്ട്. പഴയ സൈക്കിളിെൻറ ചട്ടക്കൂട് രൂപമാറ്റം വരുത്തിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ദിശ നിയന്ത്രിക്കാൻ മുൻഭാഗത്ത് ലോഹപാളിയും ഉപയോഗിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാൻ തനിയെ തുറക്കുകയും അടയുകയും ചെയ്യുന്ന സംവിധാനം വാട്ടർ സൈക്കിളിെൻറ വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത്.
5000 രൂപയിൽ താഴെ മാത്രം നിർമാണ ചെലവുള്ള വാട്ടർ സൈക്കിൾ ഒരു വിനോദോപാധിയായും ഉപയോഗിക്കാമെന്ന് വിദ്യാർഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.