കോവിഡ് വൈറസിനെ 'കൊല്ലുന്ന' കമ്പ്യൂട്ടർ ഗെയിമുമായി വിദ്യാർഥി

കാലടി: കോവിഡ് വൈറസിനെ കൊല്ലുന്ന കമ്പ്യൂട്ടർ ഗെയിം നിർമിച്ച് മലയാറ്റൂർ സെൻറ്​ തോമസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഡോൺ ശ്രദ്ധേയനാകുന്നു. കോവിഡ് എന്ന മഹാമാരിയെ നിയന്ത്രിക്കാൻ സാനിറ്റൈസർ ഉപയോഗിക്കണമെന്ന സർക്കാറിെൻറയും ആരോഗ്യ വകുപ്പി​െൻറയും നിർദേശത്തെ സ്വാഗതം ചെയ്യുന്ന തരത്തിലാണ് കമ്പൂട്ടർ ഗെയിം തയാറാക്കിയിരിക്കുന്നത്. കോടനാട് വലിയ പാറയിൽ വീട്ടിൽ റെജി -മിനി ദമ്പതികളുടെ മൂത്ത മകനാണ് ഡോൺ.

എസ്.സി.ആർ.എ.പി.സി.എച്ച് എന്ന ഗെയിം ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പ്രവർത്തനം. സാനിറ്റൈസർ ഉപയോഗിച്ചാൽ വൈറസ് ചത്തുപോകുന്ന രീതിയിലാണ് ഗെയിം. ഒരു വൈറസിനെ ഒരു ഗെയിം ഉപയോഗിച്ച് തോൽപ്പിച്ചാൽ ഒരു പോയൻറ്​ എന്നതാണ് പ്രത്യേകത. സ്കൂളിൽ നിന്നാണ് ഗെയിമിനെക്കുറിച്ചറിയുന്നത്. പിന്നെ ആപ്ലിക്കേഷൻ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ സെറ്റ് ചെയ്തു.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ അംഗമാണ് ഡോൺ. സ്കൂളിൽ സമർപ്പിക്കേണ്ട അസൈൻമെൻറി​െൻറ ഭാഗമായാണ് ഗെയിം തയാറാക്കിയത്. രണ്ട് ദിവസം കൊണ്ടാണ് വികസിപ്പിച്ചെടുത്തത്.

Tags:    
News Summary - Student with a computer game that 'kills' the Covid virus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.