കാലടി: കാലടിയിൽ ഒരു പൊലീസ് കുടുംബം. മൂന്ന് തലമുറയായി ഈ കുടുംബത്തിൽ കാക്കി അണിയുന്നവർ എന്ന അപൂർവതയാണ് പൊലീസ് സ്റ്റേഷന് സമീപത്തെ തെങ്ങനാൽ വീടിന് ഉള്ളത്. അങ്കമാലി അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യു ഓഫിസറായ ആർ. ദർശക് കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ ചുമതലയിലേക്ക് വരുന്നതോെടയാണ് തലമുറ മാറ്റത്തിൽ ഈ കുടുംബത്തിലേക്ക് വീണ്ടും പൊലീസ് വേഷം എത്തുന്നത്. ഒരുതൊഴിൽ എന്നതിലുപരി 65 വർഷത്തെ പൊലീസ് സേവനത്തിെൻറ പുതു തലമുറയിലെ കണ്ണിയാണ് ഇദ്ദേഹം.
1955ൽ മലബാർ സ്പെഷൽ പൊലീസിൽ (എം.എസ്.പി) കോൺസ്റ്റബിളായി പ്രവേശിച്ച് അസി. കമാൻഡൻറായി വിരമിച്ച ത്രിവിക്രമൻ നായരുടെ കൊച്ചുമകനും 1983-2015 കാലഘട്ടത്തിൽ പൊലീസ് കോൺസ്റ്റബിൾ ആയി ചുമതലയേറ്റ് സബ് ഇൻസ്പെക്ടർ ആയി വിരമിച്ച ടി.എൻ. രാജെൻറ മകനുമാണ് ആർ. ദർശക്. 2017ൽ ഫയർമാനായി ജോലിയിൽ പ്രവേശിച്ച ആർ. ദർശക് അങ്കമാലി നിലയത്തിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
സർവിസിനിെട ഒരുപാട് ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. ദർശക് പുഴയിലും കുളത്തിലും അകപ്പെട്ട നിരവധി പേരെ മുങ്ങിയെടുത്തിട്ടുണ്ട്. കാലടി ബ്രഹ്മാനന്ദോദയ സ്കൂളിലെ സംസ്കൃത അധ്യാപിക പി.വി. ജയശ്രീയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.