മൂന്നുമാസമായി ചികിത്സ; മഞ്ഞപ്രയിൽ വ്യാജഡോക്ടർ പിടിയിൽ

കാ​ല​ടി: മ​ഞ്ഞ​പ്ര സെൻറ് ഫി​ലോ​മി​ന ഹോ​സ്പി​റ്റ​ലി​ൽ മൂ​ന്ന് മാ​സ​മാ​യി വ്യാ​ജ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി വ​ന്ന​യാ​ളെ ​പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സൂ​ര്യോ​ദ​യ അ​ജ​യ​രാ​ജാ​ണ്​ (33)പി​ടി​യി​ലാ​യ​ത്. ആ​യു​ർ​വേ​ദ​ത്തി​ൽ ഡോ​ക്ട​ർ ബി​രു​ദം നേ​ടി​യ​ശേ​ഷം അ​ലോ​പ്പ​തി​യി​ൽ വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചാ​ണ് ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.

ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കിെൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ആ​ലു​വ കോ​മ്പാ​റ മ​രി​യ ക്ലി​നി​ക്കി​ൽ​നി​ന്ന്​ സം​ഗീ​ത ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന വ്യാ​ജ ഡോ​ക്ട​റെ പി​ടി​കൂ​ടി​യി​രു​ന്നു. ര​ണ്ടു​മാ​സ​മാ​യി അ​വ​ർ ക്ലി​നി​ക്കി​ൽ ചി​കി​ത്സ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഒ​രു​പോ​ലെ​യാ​ണ് നി​ർ​മി​ച്ച​ത്. ഇ​വ​ർ ത​മ്മി​െ​ല ബ​ന്ധം അ​ന്വേ​ഷി​ച്ചു​വ​രു​ക​യാ​െ​ണ​ന്ന് സി.​ഐ എം.​ബി. ല​ത്തീ​ഫ്, എ​സ്.​ഐ​മാ​രാ​യ സ്​​റ്റെ​പ്റ്റോ ജോ​ൺ, ടി.​എ. ഡേ​വി​സ്, ദേ​വ​സി എ​ന്നി​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Treatment for three months; Fake doctor arrested in Manjaprayil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.