കളമശ്ശേരി നഗരസഭയിലെ നാല് വാർഡുകളിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളായ പ്രശാന്ത്, അഞ്​ജു മനോജ് മണി, കെ.യു.സിയാദ്, കെ.എ. റിയാസ് എന്നിവർ വോട്ട് ചെയ്ത്

പുറത്തിറങ്ങിയപ്പോൾ

നാല് വാർഡ്; അഞ്ച് സ്ഥാനാർഥികൾ; വോട്ട് ഒരു ബൂത്തിൽ

ക​ള​മ​ശ്ശേ​രി: നാ​ല് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​രേ വാ​ർ​ഡി​ലെ ഒ​രു ബൂ​ത്തി​ൽ. ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ​യി​ലെ 38, 39, 40, 41 വാ​ർ​ഡു​ക​ളി​ൽ ജ​ന​വി​ധി തേ​ടു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ​യും, എ​ൽ.​ഡി.​എ​ഫി​െൻറ ഒ​രു സ്ഥാ​നാ​ർ​ഥി​യും, വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഒ​രു വാ​ർ​ഡി​ലെ ഒ​രു ബൂ​ത്തി​ലാ​യി​രു​ന്നു.

ക​ള​മ​ശ്ശേ​രി ന​ഗ​ര​സ​ഭ കെ.​ബി. പാ​ർ​ക്കി​ൽ താ​മ​സ​ക്കാ​രാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ഒ​രു ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്​​ത​ത്. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ 38 ലെ ​പ്ര​ശാ​ന്ത്, 39 വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന അ​ഞ്​​ജു മ​നോ​ജ് മ​ണി, 40 വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന കെ.​യു.​സി​യാ​ദ്, 41 വാ​ർ​ഡി​ൽ മ​ത്സ​രി​ക്കു​ന്ന കെ.​എ. റി​യാ​സ് എ​ന്നി​വ​രും, 40 വാ​ർ​ഡി​ലെ ഇ​ട​ത് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​എം അ​സീ​സു​മാ​ണ് വ​ട്ടേ​ക്കു​ന്ന​ത്തെ കെ.​ബി. പാ​ർ​ക്ക് ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വാ​ർ​ഡി​ൽ നി​ന്നും എ​ത്ര പേ​ർ കൗ​ൺ​സി​ല​ർ​മാ​രാ​കു​മെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് കെ.​ബി പാ​ർ​ക്കി​ലെ വോ​ട്ട​ർ​മാ​ർ.

Tags:    
News Summary - 4 wards 5 candidates vote in same booth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.