എടയാറിൽ ജനറൽ കെമിക്കൽസ്​ ആൻഡ്​ പോളിമേഴ്​സ്​ കമ്പനിയിലുണ്ടായ തീപിടിത്തം

എടയാറിൽ കെമിക്കൽ ​ഫാക്​ടറിയിൽ വൻ തീപിടിത്തം

കളമശ്ശേരി: എടയാർ വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്​ടറിയിൽ വൻ തീപിടുത്തം. ജനറൽ കെമിക്കൽസ്​ ആൻഡ്​ പോളിമേഴ്​സ്​ കമ്പനിയിൽ ശനിയാഴ്​ച അർധരാത്രിയാണ്​ സംഭവം. തീപിടിത്തം സംബന്ധിച്ച്​ രാത്രി 12 മണിയോടെയാണ് അഗ്നിരക്ഷ സേനക്കും പൊലീസിനും വിവരം ലഭിച്ചത്​.

തുടർന്ന്​ ജില്ലയിലെ പലഭാഗത്ത് നിന്നുള്ള അഗ്നിരക്ഷ യൂനിറ്റുകൾ സംഭവസ്ഥലത്തേക്ക്​ കുതിച്ചു. മണിക്കൂറുകൾക്കുശേഷവും തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. വാഹനങ്ങളുടെയും ജലയാനങ്ങളുടെയും പെയിൻറ്​ അടക്കമുള്ള ഉൽപന്നങ്ങൾ നിർമിക്കുന്നതാണ്​ എടയാർ വ്യവസായ മേഖലയിലെ ഈ കമ്പനി. തീപിടിത്തത്തി​െൻറ കാരണം വ്യക്​തമല്ല.

Tags:    
News Summary - A huge fire broke out at a chemical factory in Edayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.