കളമശ്ശേരി: വോട്ടെടുപ്പിന് പിന്നാലെ കളമശ്ശേരി പള്ളിലാംകരയിൽ എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ രണ്ട് യു.ഡി.എഫ് പ്രവർത്തകർക്കും വെൽഫെയർ പാർട്ടി പ്രവർത്തകനും പരിക്ക്.
പ്രദേശത്തെ യു.ഡി.എഫ് പ്രവർത്തകരായ ഹാമിദ് ഹസൻ, സഹൽ അബ്ദുൽ സലാം, വെൽഫെയർ പാർട്ടി പ്രവർത്തകൻ ടി.കെ. കോയക്കുട്ടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഇടപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭ റോക്ക്വെൽ എട്ടാം വാർഡിലാണ് വോട്ടെടുപ്പിന് പിന്നാലെ സംഘർഷമുണ്ടായത്. എൽ.ഡി.എഫ് കൗൺസിലറുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.
ആക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ്, വെൽഫെയർ പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. പരാജയഭീതിമൂലം സി.പി.എം ആക്രമണം അഴിച്ചുവിടുകയാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.