കളമശ്ശേരി: ഏലൂരിൽ ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് മൂന്ന് കിലോ സ്വർണവും 25 കിലോ വെള്ളി ആഭരണങ്ങളും കവർന്ന കേസിൽ അന്തർ സംസ്ഥാനക്കാരനായ യുവാവ് പിടിയിൽ. ഗുജറാത്തിൽ സായൻ ലേക് വ്യൂ അപ്പാർട്ട്മെൻറിൽ ശൈഖ് ബാബ്ലൂ അടിബറാണ് (37) എലൂർ സി.ഐയുടെ നേതൃത്വത്തിെല സംഘത്തിെൻറ പിടിയിലായത്. പശ്ചിമബംഗാളിലെ പേട്രപ്പോൾ അതിർത്തിക്ക് സമീപത്തുനിന്നാണ് അറസ്റ്റ്. ഗുജറാത്തിലെ സൂറത്തിൽ വിവിധ ജ്വല്ലറികളിൽ വിറ്റ ഒന്നേ കാൽ കിലോ സ്വർണം ഉരുക്കിയ നിലയിൽ കണ്ടെടുത്തു.
നവംബർ 15ന് രാത്രിയാണ് ഏലൂർ പൊലീസ് സ്റ്റേഷന് സമീപം ഫാക്ട് ജങ്ഷനിലെ ഐശ്വര്യ ജ്വല്ലറിയുടെ ഭിത്തി കുത്തിത്തുരന്ന് മോഷണം നടന്നത്. ജ്വല്ലറിയിൽ സി.സി ടി.വി ഉണ്ടായിരുന്നില്ല. സമീപ സ്ഥലം മുതൽ ആലുവ വരെ നൂറുകണക്കിന് സി.സി ടി.വി ദൃശ്യങ്ങളും ഇരുപത് ലക്ഷത്തോളം ഫോൺ കാളുകളും പരിശോധിച്ചു. ചില ഫോണുകൾ മോഷണത്തിനുശേഷം ഓഫ് ആയതായി കണ്ടെത്തി.
അേന്വഷണത്തിൽ സൂറത്ത് സ്വദേശികൾ, ബംഗ്ലാദേശ് സ്വദേശികളായ ചിലർ തുടങ്ങിയവരെക്കുറിച്ച വിവരം ലഭിച്ചിരുന്നു. സൂറത്തിൽ എത്തി അവിടത്തെ ക്രൈംബ്രാഞ്ച് സംഘത്തിെൻറ സഹായത്തോടെ അന്വേഷണം ആരംഭിച്ചു. ഇതിനിടെ, പ്രതികൾ കൊൽക്കത്തയിലെത്തി ബംഗ്ലാദേശ് അതിർത്തി വഴി രക്ഷപ്പെടാൻ ശ്രമിച്ചു. \അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രതി കേരള പൊലീസിെൻറ പിടിയിലാവുകയായിരുന്നു.
സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്നും മോഷണത്തിന് ബാബ്ലൂ രണ്ടുമാസം ഏലൂരിൽ വീട് വാടകെക്കടുത്ത് താമസിച്ചെന്നും പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ നിർദേശപ്രകാരം അസിസ്റ്റൻറ് കമീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ ഏലൂർ സി.ഐ എം. മനോജ്, എസ്.ഐ പ്രദീപ് തുടങ്ങിയവരും ഫോറൻസിക് വിദഗ്ധരും ഉൾപ്പെട്ട സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. പ്രതിയെ പിടികൂടിയ സംഘത്തിൽ എ.എസ്.ഐമാരായ ജി.എസ്. അരുൺ, എ.കെ. സന്തോഷ് കുമാർ, വിനോദ് കൃഷ്ണ, പൊലീസുകാരായ മാഹിൻ അബൂബക്കർ, എൻ.എ. അനീഷ്, എ. അജിലേഷ്, കെ.എസ്. സുമേഷ്, ഹോം ഗാർഡ് ടി.എൽ. തേദവൂസ്, സൂറത്ത് പൊലീസ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.