കളമശ്ശേരി: പിറന്നാൾ ദിനത്തിൽ സുഹൃത്തുക്കളുടെ പിന്തുണയിൽ മൂത്തമകൾക്ക് വൃക്ക പകുത്തുനൽകി മാതൃകയാകാൻ പിതാവ്. ഇരുവൃക്കയും തകരാറിലായ മകൾ ലിജിൻ സംഗീതിനെ ജീവിതത്തിലേക്ക് തിരിച്ച് നടത്താമെന്ന പ്രതീക്ഷയിലാണ് നടനും അവതാരകനുമായ കളമശ്ശേരി സ്വദേശി ലീലാകൃഷ്ണൻ. തിരുവനന്തപുരം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസിൽ പിഎച്ച്.ഡി ചെയ്യുന്ന ലിജിന് വൃക്ക നൽകാൻ ഭർത്താവ് സുഗീതും സഹോദരി ഡിഫിനും തയാറായിരുന്നു.
എന്നാൽ, ക്രോസ് മാച്ച് ചെയ്ത് ലീലാ കൃഷ്ണേൻറത് എടുക്കാൻ തീരുമാനിക്കുകയായിരുന്നു. അമൃത ആശുപത്രിയിൽ 24ന് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കും.
അഞ്ചുവർഷമായി തുടരുന്ന ഭാരിച്ച ചെലവുവരുന്ന ചികിത്സയും ഓപറേഷനും ലീലാകൃഷ്ണെൻറയും സംഗീത്, ലിജിൻ, ഡിഫിൻ എന്നിവരുടെയും സുഹൃത്തുക്കളുടെയും ഉറച്ച പിന്തുണയിലാണ് തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
പ്രിയ മകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം അവയവദാനത്തിെൻറ സന്ദേശവാഹകനാകാൻ കഴിഞ്ഞതിലും ചാരിതാർഥ്യമുണ്ടെന്ന് ലീലാകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.