കളമശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ നാലുപേരെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏലൂർ പുതിയ റോഡിൽ കോട്ടക്കുന്നിൽ രമേശൻ (29), പാതാളം കോട്ടപ്പറമ്പ് ശരവൺ (22), ചെട്ടികോളനി മേപ്പരിക്കുന്ന് രാജേഷ് (24), ഏലൂർ കിഴക്കുംഭാഗം മരങ്ങാട്ട് മഹേന്ദ്രൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി പാതാളം എസ്.ബി.ഐ ബാങ്കിന് സമീപം കുറ്റിക്കാട്ടുകര വള്ളേപിള്ളിൽ താഴത്തെവീട്ടിൽ എം. പ്രശാന്തിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. രമേശാണ് പ്രശാന്തിനെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. രണ്ടുപേരെ പ്രതികളിലൊരാളുടെ വീട്ടിൽനിന്നും രണ്ടുപേരെ ഇടപ്പള്ളി ടോളിൽനിന്നുമാണ് അറസ്റ്റ് ചെയ്ത്. രണ്ട് സംഘങ്ങളിലെ മുൻവൈരാഗ്യത്തിെൻറ പേരിലാണ് ആക്രമണം. പ്രതികളെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.