കളമശ്ശേരി: കോവിഡ് രോഗികൾ ചികിത്സയിലിരിക്കെ ജീവനക്കാരുടെ അനാസ്ഥ മൂലം മരണപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തലിനെ തുടർന്ന് മരിച്ച ജമീലയുടെ ബന്ധുക്കളും പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ആഗസ്റ്റ് 17ന് മരിച്ച കുന്നുകര വയൽക്കരയിൽ തവളക്കുഴി വീട്ടിൽ ജമീലയുടെ മകൻ ടി.എ. ഫൈസലാണ് കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്. മരണത്തിൽ അന്നേ സംശയം ഉണ്ടായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ജൂനിയർ ഡോക്ടറുടെ വെളിപ്പെടുത്തലോടെ സംശയം ബലപ്പെട്ടിരിക്കുകയാണ്. ആരോഗ്യവതിയായിരുന്ന മാതാവിെൻറ പെട്ടെന്നുള്ള മരണം അധികൃതരുടെ ഗുരുതരമായ അനാസ്ഥ മൂലമാണ്. ആവശ്യത്തിന് പരിഗണന ലഭിക്കുന്നില്ലെന്നും ശ്വാസം എടുക്കാനാകുന്നില്ല ഏറെ ബുദ്ധിമുട്ടുകയാണെന്നും ചൂടുവെള്ളം ചോദിച്ചിട്ട് കിട്ടുന്നില്ലെന്നും എത്രയും പെട്ടെന്ന് ഇവിടെനിന്നും കൊണ്ട് പോകണമെന്നും പറഞ്ഞിരുന്നതായി പരാതിയിൽ പറയുന്നു. മാതാവിെൻറ ദാരുണമായ അന്ത്യത്തിൽ വിശദമായ അന്വേഷണം നടത്തി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മകൻ ഫൈസൽ കളമശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.