കളമശ്ശേരി: മെഡിക്കൽ കോളജിൽ പ്ലാസ്റ്റിക് അടക്കമുള്ള ആശുപത്രി മാലിന്യം അലക്ഷ്യമായി കത്തിച്ചതിനെത്തുടർന്ന് വിഷപ്പുക പരന്നു.സംഭവത്തിൽ ദേശീയ ഹരിത ട്രൈബ്യൂണൽ സ്റ്റേറ്റ് ലെവൽ മോണിറ്ററിങ് കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണപിള്ളയുടെ നിർദേശപ്രകാരം മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ കളമശ്ശേരിയിലെ മെഡിക്കൽ കോളജിലെത്തി പരിശോധന നടത്തി. ഉച്ചക്ക് ഒന്നോടെയാണ് സംഭവം. മെഡിക്കൽ കോളജിൽ മാലിന്യം കത്തിക്കുന്ന കുഴിയിൽനിന്ന് ഉയർന്ന കറുത്ത വിഷപ്പുകയാണ് പ്രദേശത്താകെ പരന്നത്.
മാലിന്യം പ്ലാസ്റ്റിക് ബാഗിൽ നിറച്ച് മെഡിക്കൽ കോളജിനകത്തെ ഇൻസിനറേറ്റർ മുറിക്ക് മുന്നിൽ അട്ടിയിട്ട നിലയിലാണ് വെച്ചിരിക്കുന്നത്. ഇൻസിനറേറ്റർ പ്രവർത്തിക്കാത്തതിനാൽ മാലിന്യം കുഴിയിൽ ഇട്ട് കത്തിക്കുന്നതായാണ് പി.സി.ബി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മാലിന്യനിർമാർജനത്തിന് 'ഇമേജു'മായി മെഡിക്കൽ കോളജ് കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും വേർതിരിച്ച് നൽകാത്തതിനാൽ മാലിന്യനീക്കം നടക്കുന്നിെല്ലന്നാണ് അറിയാൻ കഴിഞ്ഞത്.
മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരായ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ ഹാരിസ്, എ.ഇ. ആശ എന്നിവരുടെ നേതൃത്വത്തിെല ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഗുരുതര സ്ഥിതിവിശേഷമാണെന്നാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്. പരിശോധന റിപ്പോർട്ട് മോണിറ്ററിങ് കമ്മിറ്റി ചെയർമാന് കൈമാറുമെന്ന് പി.സി.ബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.