കൂത്താട്ടുകുളം: സ്ഥാനാർഥിയുടെ വീട്ടിൽ ചാരായം വാറ്റിയ കേസിൽ ഭർത്താവിനെ എക്സൈസ് സംഘം പിടികൂടി. ഇടയാർ പീടികപ്പടിക്ക് സമീപം കരകുഴുപ്പിള്ളിൽ കെ.എ. സ്കറിയയാണ് (57) അറസ്റ്റിലായത്.
ചാരായം വാറ്റുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ പിറവം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എസ്. മധുവിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മൂന്നര ലിറ്റർ ചാരായവും ഒന്നര ലിറ്റർ വിദേശമദ്യവും അടുത്ത വാറ്റിന് തയാറാക്കിയ 50 ലിറ്റർ വാഷ്, കുക്കർ, സ്റ്റൗ അനുബന്ധ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.
സ്കറിയയുടെ ഭാര്യ മേരി കൂത്താട്ടുകുളം നഗരസഭയിലെ 24ാം ഡിവിഷനിലെ കോൺഗ്രസ് വിമത സ്ഥാനാർഥിയാണ്. പ്രിവൻറിവ് ഓഫിസർമാരായ ചാൾസ് ക്ലാർവിൻ, സാബു കുര്യാക്കോസ്, സിവിൽ എക്സൈസ് ഓഫിസർമാരായ ഉന്മേഷ്, ജയദേവൻ, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവിൽ എക്സൈസ് ഓഫിസർ ടി.കെ. സൗമ്യ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.