കോതമംഗലം: ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനക്കൂട്ടത്തിലെ കുട്ടിയാന സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കുഴിയിൽ വീണു. വടാട്ടുപാറ ചക്കിമേടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. വനപാലകരും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി കാട്ടിലയച്ചു.
പിച്ചാപ്പിള്ളിൽ തോമസിെൻറ ആള്‍ത്താമസമില്ലാത്ത പുരയിടത്തിൽ പഴയ മാലിന്യക്കുഴിയില്‍ വീഴുകയായിരുന്നു. ആനകളുടെ ബഹളം കേട്ട് എത്തിയ സമീപവാസികളാണ് ആനക്കുട്ടി കുഴിയിൽ വീണ വിവരം വനപാലകരെ അറിയിച്ചത്.
സമീപ പ്രദേശത്ത് ഉണ്ടായിരുന്ന കാട്ടാനക്കൂട്ടം ആളുകൾ എത്തിയതോടെ കാട്ടിലേക്ക് പിന്തിരിഞ്ഞു. ഒന്നര മണിക്കൂർ നേരത്തേ പരിശ്രമത്തിന് ശേഷം എട്ട് അടി താഴ്ചയുള്ള കുഴി മണ്ണുമാന്തി യന്ത്രത്തിന് ഇടിച്ചുനിരത്തിയാണ് കരയ്ക്ക് കയറ്റിയത്. എട്ടു മാസം പ്രായമുള്ള പിടിയാനയാണ്.
ഇടത് പിൻകാലിന് പരിക്കേറ്റതിനാൽ നടക്കാൻ പ്രയാസമുണ്ടായിരുന്നു. കാട്ടിൽ കയറിയ കുട്ടിയാനയെ ആനക്കൂട്ടം എത്തി കൊണ്ടുപോയിട്ടില്ല. വനപാലകർ ആന കുട്ടിയെ നിരീക്ഷിച്ചു വരികയാണ്. വ്യാഴാഴ്ചയും കൊണ്ടുപോയില്ലെങ്കിൽ ശുശ്രൂഷ നൽകി പരിപാലിക്കാനാണ് തീരുമാനം. തുണ്ടം റേഞ്ച് ഓഫിസർ മുഹമ്മദ് റാഫി, ഭൂതത്താൻകെട്ട് െഡപ്യൂട്ടി റേഞ്ച് ഓഫിസർ ജെ. ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
പതിവായി ആനശല്യമുള്ള ഇവിടത്തെ വൈദ്യുതിവേലി തകരാറായതിനാലാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ എത്താൻ ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.