കോതമംഗലം: റോഡിനു നടുവിലെ വൈദ്യുതി തൂണുകൾ മാറ്റാൻ തയാറാകാതെ കെ.എസ്.ഇ.ബി. തട്ടേക്കാട് മുതൽ കുട്ടമ്പുഴവരെയുള്ള എട്ട് കിലോമീറ്റർ റോഡ് വീതികൂട്ടി ബി.എം ബി.സി നിലവാരത്തിൽ പണി പൂർത്തീകരിക്കുന്നതിന് 60 കോടിയിലധികം തുക അനുവദിച്ച് നിർമാണം ആരംഭിച്ചിട്ട് വർഷങ്ങളായി. ആറ് മീറ്റർ വീതിയുണ്ടായിരുന്ന റോഡ് ഒമ്പത് മീറ്റർ വീതിയിലാണ് പൂർത്തീകരിക്കുന്നത്. റോഡിനായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കം നിർമാണം ഇഴയുന്നതിന് ഇടയാക്കി. പഴയ റോഡിനരികിൽനിന്ന വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രമേ റോഡ് വീതി കൂട്ടിയതിെൻറ പ്ര
യോജനം ലഭിക്കൂ. തട്ടേക്കാട് മുതൽ കുട്ടമ്പുഴവരെ 200ലധികം വൈദ്യുതി തൂണുകളാണ് മാറ്റി സ്ഥാപിക്കാനുള്ളത്. വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്നതിന് ഒന്നര കോടിയോളം രൂപ വൈദ്യുതി വകുപ്പിനു കൈമാറിയിട്ട് മാസങ്ങളായി. കെ.എസ്.ഇ.ബി കരാറുകാരനാണ് ഇവ മാറ്റി സ്ഥാപിക്കേണ്ടത്. എന്നാൽ, തൂണുകൾ മാറ്റി സ്ഥാപിക്കാൻ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ റോഡ് പണിമുന്നോട്ട് കൊണ്ടുപോകുകയാണ് റോഡ് കോൺട്രാക്ട് എടുത്തയാൾ.
മെറ്റൽ വിരിച്ച് റോളർ ഉപയോഗിച്ച് ഉറപ്പിക്കുന്ന പണി പുരോഗമിച്ചതോടെ റോഡിനു നടുവിലെ തൂണുകൾ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തി. ആഷ്ലിൻ ജോസ്, ബേബി പോൾ, നിഖിൽ പാേൾ, അനു ഏലിയാസ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.