കോതമംഗലം: യു.ഡി.എഫിെൻറ ഹാട്രിക് വിജയത്തിനു തടയിട്ട് കോതമംഗലം നഗരസഭയിൽ എൽ.ഡി.എഫ് വിജയം. 31 വാർഡിൽ 17 സീറ്റ് നേടിയാണ് എൽ.ഡി.എഫ് ഭരണം പിടിച്ചത്. 12 വാർഡ് എണ്ണിക്കഴിഞ്ഞപ്പോൾ രെണ്ടണ്ണം മാത്രമാണ് യു.ഡി.എഫിനു ലഭിച്ചത്. 13 മുതൽ വാർഡുകൾ എണ്ണി തുടങ്ങിയതോടെ യു.ഡി.എഫ് നില മെച്ചപ്പെടുത്തുകയും 24 വാർഡുവരെ എത്തിയപ്പോൾ 13, 11 എന്ന നിലയിൽ മുന്നിലെത്തുകയും ചെയ്തു.
എന്നാൽ, പിന്നീടുള്ള വാർഡുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ ആധിപത്യം ഉറപ്പിച്ചു. യു.ഡി.എഫിന് 14 സീറ്റിലാണ് ജയിക്കാൻ കഴിഞ്ഞത്. യു.ഡി.എഫിലെ ഷമീർ പനയ്ക്കനാണ് ഏറ്റവും ഉയർന്ന ഭൂരിപക്ഷം -495. എൽ.ഡി.എഫിലെ വിളയാലിൽ മത്സരിച്ച സീന 10 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ചത്.
കേരള കോൺഗ്രസ് മാണി വിഭാഗം നേതാക്കൾ പരസ്പരം മത്സരിച്ച 18ൽ യു.ഡി.എഫ് സ്ഥാനാർഥി ഷിബു കുര്യാക്കോസ് വിജയിച്ചു.
മാണി വിഭാഗം മണ്ഡലം പ്രസിഡൻറ് പി.ഒ. ഫിലിപ്പും നിയോജക മണ്ഡലം പ്രസിഡൻറ് എൻ.സി. ചെറിയാനുമാണ് മത്സരിച്ചത്. മുൻ നഗരസഭ ചെയർമാൻ വി.വി. കുര്യൻ, മുനിസിപ്പൽ എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറ് പി.എസ്.എം. സാദിഖ്, ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി അബു മൊയ്തീൻ, മുൻ കൗൺസിലർ പ്രിൻസ് വർക്കി തുടങ്ങിയ പ്രമുഖരാണ് യു.ഡി.എഫിൽ പരാജയപ്പെട്ടത്. മുൻ ചെയർമാന്മാരായ എ.ജി. ജോർജ്, സിജു എബ്രഹാം എന്നിവർ വിജയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.