കോതമംഗലം: കാട്ടാനയുടെ ചവിട്ടേറ്റ് പരിക്കേറ്റ ആദിവാസി യുവാവ് ചികിത്സക്ക് സഹായം തേടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂർകുടി മണ്ണാത്തിപ്പാറക്കൽ ബാലകൃഷ്ണനാണ് കാട്ടാനയുടെ ചവിട്ടേറ്റത്. വനം വകുപ്പിൽ താൽക്കാലിക ഫയർ വാച്ചറായി ജോലി നോക്കുന്നതിനിെട കഴിഞ്ഞ മാർച്ചിലായിരുന്നു അപകടം.
സംഭവത്തിനുശേഷം വനം വകുപ്പ് ഒരു സഹായവും ചെയ്തിട്ടില്ല. വനത്തിലുണ്ടായ കാട്ടുതീ അണച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ പിണവൂർകുടി വേലപ്പൻ വളവിലായിരുന്നു ആനയുടെ ആക്രമണം. പരിക്കേറ്റ ബാലകൃഷ്ണനെ പ്രമോട്ടർ അജിതയുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വലതുകാൽ ആനയുടെ ചവിട്ടേറ്റ് ഒടിഞ്ഞു. ശരീരത്തിെൻറ മിക്ക ഭാഗത്തും പരിക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിലാണിപ്പോഴും.
ചികിത്സാ സഹായം ആവശ്യപ്പെട്ട് മൂന്നാർ ഡി.എഫ്.ഒക്ക് അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഓപറേഷൻ നടത്തി വലതുകാലിൽ കമ്പി ഇട്ടിട്ടുള്ളതിനാൽ ഇരിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട്. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരമാണ് ബാലകൃഷ്ണൻ ആവശ്യപ്പെടുന്നത്. ജോലിയും പോയതോടെ നിത്യവൃത്തിക്ക് വകയില്ലാെത കഷ്ടപ്പെടുകയാണ് ബാലകൃഷ്ണെൻറ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.