കോതമംഗലം: വടാട്ടുപാറയിൽ കാട്ടാനക്കൂട്ടത്തിെൻറ ആക്രമണത്തിൽ വീടിനും കൃഷിക്കും നാശം. വീട്ടുടമയെ പരിേക്കാടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീരാൻ സിറ്റിയിൽ പാതയോരത്ത് താമസിക്കുന്ന ബെന്നിയുടെ വീടിനാണ് കേടുപാട് സംഭവിച്ചത്. തിങ്കളാഴ്ച രാത്രി എത്തിയ ആനക്കൂട്ടം പണിതീരാത്ത വീടിനോട് ചേർന്നുള്ള അടുക്കളയാണ് തുമ്പിക്കൈ ഉപയോഗിച്ച് തകർത്തത്.
വീട് തകർക്കുന്നത് കണ്ട് ആനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിെടയാണ് ബെന്നിക്ക് വീണ് കാലിന് പരിക്കേറ്റത്. ബെന്നി കോതമംഗലെത്ത ആശുപത്രിയിൽ ചികിത്സ തേടി.
നെല്ലിമറ്റത്തിൽ തങ്കമ്മയുടെ 175 വാഴയാണ് കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചത്. ഇതിൽ കുലച്ചുതുടങ്ങിയ വാഴകളും ഉണ്ടായിരുന്നു. വാഴക്കൊപ്പം കൃഷി ചെയ്തിരുന്ന കപ്പയും മഞ്ഞളും നശിപ്പിച്ചിട്ടുണ്ട്. കടമെടുത്ത പണംകൊണ്ടാണ് തങ്കമ്മ കൃഷി ചെയ്തിരുന്നത്. ഇനി വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന ആശങ്കയിലാണ് ഇവർ.
നിരന്തരം കൃഷിയും സ്വത്തും കാട്ടാനക്കൂട്ടം തകർക്കുന്നതിന് തക്കതായ നഷടപരിഹാരം നൽകാൻ അധികൃതർ തയാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.