അങ്കമാലി: ദേശീയപാതയില്‍ അങ്കമാലി മോണിങ് സ്റ്റാര്‍ കോളജിന് സമീപം ചരക്കു ലോറി നിയന്ത്രണംവിട്ട് മറിഞ്ഞു. നിസ്സാര പരിക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. ചാലക്കുടി ഭാഗത്തുനിന്ന് അത്താണി ഹൈപ്പവര്‍ മാര്‍ക്കറ്റിലേക്ക് സാധനങ്ങള്‍ കയറ്റിപ്പോകുകയായിരുന്ന മിനിലോറി തിങ്കളാഴ്ച വൈകീട്ടാണ് അപകടത്തില്‍പ്പെട്ടത്. ട്രാഫിക് നിയമം ലംഘിച്ച് പാഞ്ഞ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണംവിട്ട് മീഡിയനില്‍ കയറി മറിഞ്ഞത്.
ലോറി ഡ്രൈവര്‍ മാനന്തവാടി അഞ്ചുകുന്ന് പൊന്നോലില്‍ വീട്ടില്‍ പി.ജെ. ജ്യോതിഷിനാണ് (40) പരിക്കേറ്റത്. അങ്കമാലി അഗ്നിരക്ഷാനിലയം അസി. സ്റ്റേഷന് ഓഫിസര്‍ എന്‍. ജിജി, ഉദ്യോഗസ്ഥരായ പി.വി. പൗലോസ്, പി.എ.സജാദ്, കെ.ജി. സാംസണ്, റെജി എസ്. വാരിയ ര്‍, അനില്‍ മോഹന്‍, എസ്. സച്ചിന്, ആര്. റെനീഷ്, ആര്. റെയ്സണ്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.