അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ കേ​ബി​ള്‍

എറണാകുളത്ത് വീണ്ടും കേബിൾ കുരുക്ക്; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

വൈറ്റില: കൊച്ചി നഗരത്തിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. വെണ്ണലയില്‍ റോഡിലേക്ക് അലക്ഷ്യമായി തൂങ്ങിക്കിടന്ന കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു. തലയ്ക്ക് ഗുരുതര പരിക്കേറ്റ മരട് ഇടയത്ത് വീട്ടില്‍ എരൂരില്‍ വാടകയ്ക്കു താമസിക്കുന്ന ഇ.പി. അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എരൂരിലെ വീട്ടിലേക്ക് വരുന്ന വഴി ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. പോസ്റ്റില്‍നിന്നു തൂങ്ങിക്കിടന്ന കേബിള്‍ക്കുരുക്കില്‍ ബൈക്കിന്റെ ഹാന്‍ഡില്‍ ഉടക്കിയാണ് അപകടം. നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞതോടെ അനില്‍കുമാര്‍ തെറിച്ചുവീഴുകയായിരുന്നു. ഹെല്‍മെറ്റ് ഊരിത്തെറിച്ച നിലയിലായിരുന്നു.

തലയ്ക്ക് പരിക്കേറ്റ് ചെവിയിലൂടെ ചോര ഒലിച്ച അനില്‍കുമാറിനെ സമീപത്തുണ്ടായിരുന്നവര്‍ ഉടനെ മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കേബിള്‍ കുരുക്ക് ഒഴിവാക്കാന്‍ ഹൈക്കോടതി ഇടപെടലുണ്ടായിട്ടും കൊച്ചിയില്‍ അലക്ഷ്യമായികിടക്കുന്ന കേബിളുകള്‍ നീക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

നേരത്തേ, എറണാകുളം ലായം റോഡിൽ കേബിൾ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരായ എറണാകുളം സൗത്ത് സ്വദേശി കെ.ബി. സാബു, ഭാര്യ സിന്ധു എന്നിവർക്ക് പരിക്കേറ്റിരുന്നു. അതിനുമുമ്പ്, കളമശ്ശേരി തേവയ്ക്കൽ -മണലിമുക്ക് റോഡിൽ തേവയ്ക്കൽ സ്വദേശി ശ്രീനിക്ക് (40) പരിക്കേറ്റു.

Tags:    
News Summary - Bike accident in Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.