മരട്: കാണാതായ യുവാവിെൻറ മൃതദേഹം കായലിൽ കണ്ടെത്തി. മരട് തോമസ്പുരം പാലക്കാട്ടില്‍ വീട്ടില്‍ ജോസഫ് (38)ൻ്റെ മൃതദേഹമാണ് ബുധനാഴ്ച വൈകിട്ട് 5.30 ഒാടെ കണ്ണാടിക്കാട് കായലിന് സമീപം കണ്ടെത്തിയത്. സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിച്ച ഗോൾഡൻ കായലോരം ഫ്ലാറ്റ് നിലനിന്ന സ്ഥലത്തനടുത്തായിട്ടായിരുന്നു മൃതദേഹം കാണപ്പെട്ടത്.
തിങ്കളാഴ്ച്ച രാത്രി മുതല്‍ കാണാതായതായി വീട്ടുകാര്‍ മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കായലിൽ കണ്ടെത്തിയത്. തിങ്കൾ രാത്രി 10.30 ഓടെ മുറിക്കകത്ത് കയറി വാതില്‍ അടക്കുകായിരുന്നു. തുടര്‍ന്ന് പുലര്‍ച്ചെ മുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയതായി കണ്ടതിനെ തുടര്‍ന്ന് വീട്ടുകാർ പരിശോധിച്ചതോടെ കിടപ്പുമുറിയിലും ബാത്ത്‌റൂമിലും രക്തം കണ്ടെത്തുകയും സമീപത്ത് ബ്ലേഡ് കിടക്കുന്നതായും കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.
മരട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ഡോഗ് സ്ക്വാഡ് ചമ്പക്കര കനാലിനരികിൽ എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച ഫയര്‍ഫോഴ്‌സെത്തി വെള്ളത്തിൽ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ച് ആത്മഹത്യാ ശ്രമം നടത്തിയതായി സംശയമുണ്ടെന്ന് പൊലിസ് പറഞ്ഞു.
ഭാര്യ: ജോയ്‌സി. മക്കള്‍: ആന്‍സിയ, ജോസി. മരട് പോലിസെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.