മരട്: ഏതുനിമിഷവും കായലിലേക്ക് പതിക്കാവുന്ന നിലയിൽ പാലത്തിെൻറ കൈവരിയുടെ ഒടിഞ്ഞുതൂങ്ങിയ കോൺക്രീറ്റ് തൂണുകൾ കായൽ യാത്രക്ക് ഭീഷണി ഉയർത്തുന്നു.
തേവര-കുണ്ടന്നൂർ പാലത്തിൽ വാഹനമിടിച്ച് തകർന്ന രണ്ട് കോൺക്രീറ്റ് തൂണുകളാണ് താഴേക്ക് വീഴാവുന്ന നിലയിൽ തൂങ്ങിനിൽക്കുന്നത്.
കായലിലൂടെ കടന്ന് പോകുന്ന മത്സ്യത്തൊഴിലാളികൾക്കും മറ്റു യാത്രക്കാർക്കും ഭീഷണിയായി നിൽക്കുന്ന ഇവ നീക്കം ചെയ്യാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. ബോട്ടിൽ വളന്തകാട് ദ്വീപ് കാണാനെത്തുന്ന സഞ്ചാരികളും മറ്റും ഈ പാലത്തിെൻറ അടിയിലൂടെയാണ് കടന്ന് പോകുന്നത്. ആഗസ്റ്റിൽ കൊച്ചി നേവൽ ബേസിൽനിന്ന് ജബൽപൂരിലേക്ക് ആയുധങ്ങളുമായി പോയ ലോറിയാണ് കുണ്ടന്നൂർ-തേവര പാലത്തിൽ കാറുമായി കൂട്ടിയിടിച്ചശേഷം പാലത്തിെൻറ കൈവരി ഇടിച്ച് തകർത്തത്.
അപകടത്തിനുശേഷം പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കൈവരിക്ക് പകരം മുള ഉപയോഗിച്ച് താൽക്കാലികമായി കൈവരി കെട്ടിവെച്ചിരിക്കുകയാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.