മരട്: കുണ്ടന്നൂര്‍ വികാസ് നഗറില്‍ ജനവാസമേഖലയില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളുന്നതായി പരാതി. മൂന്ന് മീറ്റര്‍ വീതിയിലുള്ള കനാലിനോടു ചേര്‍ന്ന സ്ഥലത്താണ് രാത്രി സ്ഥിരമായി മാലിന്യം ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്ന് തള്ളുന്നത്. ഭാരവാഹനങ്ങള്‍ക്കും മറ്റും പാര്‍ക്കിങ് ആവശ്യത്തിനും ഗോഡൗണിനുമായി വാടകക്ക് കൊടുത്ത സ്ഥലത്താണ് ഇത്തരത്തില്‍ മാലിന്യം തള്ളല്‍ പതിവായത്.
നിരവധി കുടുംബങ്ങള്‍ ഇതിനു സമീപം താമസിക്കുന്നുണ്ട്. മാലിന്യം തള്ളിയതോടെ ദുര്‍ഗന്ധം കാരണം സമീപവാസികൾ ദുരിതത്തിലായി. 30ന് രാത്രി 11 ഓടെ ടാങ്കര്‍ ലോറിയിലാണ് സെപ്റ്റിക് ടാങ്ക് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. പരിസരവാസിയായ മരട് വികാസ് നഗര്‍ ചക്കിട്ടപ്പറമ്പില്‍ വിഷ്ണു കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാലിന്യം തള്ളുന്ന ഫോട്ടോ സഹിതം ആര്‍.ടി.ഒക്കും മരട് നഗരസഭക്കും പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.