മരട്: പ്രതിയെ പിടികൂടുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ നാല് പൊലീസുകാര്‍ക്ക് പരിക്ക്. പനങ്ങാട്ട് വീടുകയറി ആക്രമണം നടത്തിയ പ്രതിയെ പിടികൂടുന്നതിനിടെയാണ് നാല് സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പനങ്ങാട് സ്റ്റേഷനിലെ സി.പി.ഒമാരായ പ്രമോദ് (45), സിബി (40), വിനീത് വിദ്യാധരന് (38), കണ്ട്രോള് റൂം സി.പി.ഒ സിജുമോന്‍ (40) എന്നിവര്‍ക്കാണ് പരിക്ക്.
വീട് ആക്രമിച്ച കേസിലെ പ്രതി ഉദയത്തുംവാതില്‍ കണ്ണങ്ങേഴത്ത് അനന്തുവാണ് (30) പൊലീസിനെ ആക്രമിച്ച കേസില്‍ പിടിയിലായത്.മൊബൈല്‍ റീചാര്‍ജര്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 11.30ഓടെ ഉദയത്തുംവാതില്‍ നാലുകണ്ണി രാജുവിെൻറ വീട്ടിൽ ആക്രമണം നടത്തിയത്. രാജുവിെൻറ വീടും മറ്റ് നാല് കാറുകളും ഒരു ബൈക്കും അടിച്ചുതകര്‍ത്തിരുന്നു.
പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ് വ്യാഴാഴ്ച രാവിലെ പത്തരയോടെ മൂന്ന് ജിപ്പുകളിലായെത്തിയ പൊലീസ് സംഘം വീട് വളഞ്ഞ് പിടികൂടാന്‍ ശ്രമിച്ചു. പൊലീസിനെ കണ്ട് വീടിെൻറ ടെറസിലേക്ക് കയറിയ പ്രതി ആദ്യം കല്ലെറിയുകയും പിന്നീട് കമ്പിവടിക്കടിക്കുകയുമായിരുന്നു. കുറേനേരത്തെ ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി കൈകാലുകള്‍ കൂട്ടിക്കെട്ടി കുമ്പളം പഞ്ചായത്തിെൻറ ആംബുലന്‍സില്‍ കയറ്റിയാണ് കോടതിയിലേക്ക് കൊണ്ടുപോയത്.
പരിക്കേറ്റ പൊലീസുകാരെ മരട് പി.എസ് മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് 10 ദിവസത്തെ കോവിഡ് നിരീക്ഷണത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.