മരട്: അവിസ്മരണീയ അനുഭവമായി മരട് നഗരസഭയിലെ 24ാം ഡിവിഷന് കൈരളി വയോമിത്രം ക്ലബിന്റെ ആലപ്പുഴ ഹൗസ് ബോട്ട് യാത്ര.
കെ.എസ്.ആര്.ടി.സി സ്പെഷല്‍ സൂപ്പര്‍ ഫാസ്റ്റ് ബസിലാണ് മാടവനയില്‍നിന്ന് 52 പേരടങ്ങുന്ന വിനോദയാത്രാസംഘം ആലപ്പുഴക്ക് തിരിച്ചത്. 60 മുതല്‍ 83 വരെ പ്രായംചെന്നവര്‍ എല്ലാം മറന്ന് ആറുമണിക്കൂര്‍ ജലയാത്രയില്‍ പങ്കാളികളായി. ജീവിതത്തില്‍ ആദ്യമായി വിനോദയാത്രയില്‍ പങ്കെടുത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു.
ഹൗസ് ബോട്ട് യാത്ര നെഹ്റു ട്രോഫി ഫിനിഷിങ് പോയന്റില്‍നിന്ന് രാവിലെ 11ഓടെ ആരംഭിച്ചു. മരട് നഗരസഭ ക്ഷേമകാര്യ സമിതി ചെയര്പേഴ്സൻ മിനി ഷാജി, ഡിവിഷന് കൗണ്‍സിലര്‍ അനീഷ് ഉണ്ണി എന്നിവര്‍ യാത്ര ഫ്ലാഗ്ഓഫ് ചെയ്തു.
വയോമിത്രം കോഓഡിനേറ്റര്‍ ശ്രുതി മെറിന് ജോസഫ്, കൈരളി വയോമിത്രം ക്ലബ് പ്രസിഡന്റ് വി.എം. അഹമ്മദ്, സെക്രട്ടറി വി.കെ. പുരുഷന് എന്നിവര്‍ നേതൃത്വം നല്കി. വൈകീട്ട് ഏഴരയോടെ സംഘം മാടവനയില്‍ തിരിച്ചെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.